'ആദ്യ മലയാള ചിത്രത്തിൽ നായകനാവുക ഫഹദ്; ലാല്‍ സാര്‍ സമ്മതം മൂളിയാല്‍ പിന്നെയൊന്നും നോക്കാനില്ല': ഗൗതം മേനോന്‍

ഫഹദ് ഫാസിൽ നായകനാവുന്ന എറ്റവും പുതിയ ചിത്രമായ ട്രാന്‍സില്‍ വില്ലന്‍ വേഷത്തിലെത്തിയത് ഗൗതം മേനോനാണ്.

മലയാള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടില്ലെങ്കിലും മലയാളികളായി നിരവധി ആരാധകരുള്ള വ്യക്തിയാണ് ഗൗതം മേനോന്‍. ഫഹദ് ഫാസിൽ നായകനാവുന്ന എറ്റവും പുതിയ ചിത്രമായ ട്രാന്‍സില്‍ വില്ലന്‍ വേഷത്തിലെത്തിയത് ഗൗതം മേനോനാണ്. അൻവർ റഷീദായിരുന്നു ചിത്രത്തിൻെറ സംവിധായകൻ.

മലയാളത്തിൽ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ ആരാകും നായകനെന്ന് തുറന്നു പറഞ്ഞിരിക്കുകയണിപ്പോൾ അദ്ദേഹം. അടുത്തിടെ നടന്നൊരു അഭിമുഖത്തിലാണ് ​ഗൗതം മേനോൻ മനസ്സു തുറന്നത്. തൻെറ ആദ്യ ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലായിരിക്കുമെന്നാണ് ഗൗതം മേനോന്‍ പറഞ്ഞത്.

മോഹന്‍ലാലുമൊത്ത് ഒരു സിനിമ പ്രതീക്ഷാമോ എന്ന ചോദ്യത്തിനും സംവിധായകന്‍ മറുപടി നൽകി.ലാല്‍ സാര്‍ സമ്മതം മൂളിയാല്‍ ഉടന്‍ തന്നെ അദ്ദേഹത്തെ വെച്ചുളള സിനിമ ആരംഭിക്കുമെന്നാണ് ഗൗതം മേനോന്‍ പറഞ്ഞത്. മമ്മൂട്ടിയുമായി ഒരു സിനിമ ചര്‍ച്ച ചെയ്തിരുന്നുവെന്നും എന്നാല്‍ അതും യാഥാര്‍ത്ഥ്യമായില്ലും അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story
Read More >>