പാർവതിയും വിനായകനും നായികാ നായകൻമാരായി ഒരു സിനിമ മലയാളത്തിൽ ഉണ്ടാവാത്തത് എന്തുകൊണ്ടെന്ന് ഹരീഷ് പേരടി

ഇരുവരേയും നായികാ നായകന്മാരാക്കി ഒരു ചിത്രം ഒരുങ്ങാത്തത് പച്ച മലയാളത്തിൽ പറഞ്ഞാൽ സവർണ്ണ കള്ളത്തരമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു

പാർവതിയും വിനായകനും നായികാ നായകൻമാരായി ഒരു സിനിമ മലയാളത്തിൽ ഉണ്ടാവാത്തത് എന്തുകൊണ്ടെന്ന് ഹരീഷ് പേരടി

മികച്ച അഭിനേതാക്കളായി കഴിവ് തെളിയിച്ചിട്ടും പാർവതിയും വിനായകനും നായിക നായകൻമാരായി ഒരു സിനിമ മലയാളത്തിൽ ഉണ്ടാവാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി നടൻ ഹരീഷ് പേരാടി. ഇരുവരേയും നായികാ നായകന്മാരാക്കി ഒരു ചിത്രം ഒരുങ്ങാത്തത് പച്ച മലയാളത്തിൽ പറഞ്ഞാൽ സവർണ്ണ കള്ളത്തരമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

വിനായകനെ നായകനാക്കി ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതി ചിത്രം തൊട്ടപ്പൻ തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

പാർവതിയും വിനായകനും നല്ല നടി നടൻമാരാണെന്ന് തെളിയിച്ച കഴിഞ്ഞിട്ട് കുറച്ച് കാലമായി ... എന്നിട്ടും ഇവർ രണ്ടു പേരും നായിക നായകൻമാരായി ഒരു സിനിമ മലയാളത്തിൽ ഉണ്ടാവാത്തത് എന്തുകൊണ്ടാണ് ?... ഇതാണ് നമ്മൾ മലയാളികളുടെ കള്ളത്തരം ... പച്ച മലയാളത്തിൽ പറഞ്ഞാൽ സവർണ്ണ കള്ളത്തരം ... പാർവതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകൻമാരാവാനാണ് യോഗം... വിനായകൻ നായകനാണെങ്കിൽ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും.. കഥാപാത്രം തേച്ച കാമുകി, അസംതൃപതയായ ഭാര്യ....ഈ പോസ്റ്റ് വായിച്ച ഒരുത്തൻ വാശിക്ക് ഇവരെ വെച്ച് ഒരു സിനിമയെങ്കിലും ഉണ്ടാക്ക് ... അത് എത്ര വിജയിച്ചാലും ഒരു സിനിമ മാത്രമായിരിക്കും... അത് പിന്നിട് ആവർത്തിക്കില്ല... അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം


Read More >>