ടെർമിനേറ്റർ മലയാളത്തിൽ; ആർനോൾഡ് ഷ്വാസ്നെഗറിനെ കാണാൻ ആകാംക്ഷയോടെ ആരാധകര്‍

മക്കെൻസി ഡേവിഡ്, ഗബ്രിയേൽ ലുന, നതാലിയ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

ടെർമിനേറ്റർ മലയാളത്തിൽ;  ആർനോൾഡ് ഷ്വാസ്നെഗറിനെ കാണാൻ ആകാംക്ഷയോടെ ആരാധകര്‍

കൊച്ചി: ലോകമെമ്പാടും ആരാധകരുള്ള ഹോളിവുഡ് നടനാണ് ആർനോൾഡ് ഷ്വാസ്നെഗർ. 1969 മുതൽ അഭിനയരംഗത്തുള്ള അദ്ദേഹം ടെർമിനേറ്റർ സീരീസുകളിലൂടെയാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ 1984ൽ പുറത്തിറങ്ങിയ ടെർമിനേറ്ററെന്ന ചിത്രത്തിന് വ്യത്യസ്ത പതിപ്പുകൾ പിന്നീടു പുറത്തു വന്നു. ഇപ്പോഴിതാ നവംബർ ഒന്നിന് പുതിയ ടെർമിനേറ്റർ ഇറങ്ങുകയാണ്. 'ടെർമിനേറ്റർ ഡാർക് ഫേറ്റ്' എന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തിയേറ്ററുകളിലെത്തും. റിലീസ് സമയം തന്നെ മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുന്ന ആദ്യ ഹോളിവുഡ് ചിത്രമാണിത്. ചിത്രത്തിന്റെ മലയാളം ട്രെയിലർ നേരത്തെ ടൊവിനോ തോമസ് റിലീസ് ചെയ്തിരുന്നു.


ഫോക്സ് സ്റ്റുഡിയോസ് ഇന്ത്യയാണ് യൂട്യൂബിൽ ട്രെയിലർ പുറത്തിറക്കിയത്. ഡാർക്ക് ഫേറ്റ് സംവിധാനം ചെയ്യുന്നത് ടിം മില്ലെർ ആണ്. ടെർമിനേറ്ററിലൂടെ ശ്രദ്ധ നേടിയ ലിൻഡ ഹമിൽടൺ ഈ ചിത്രത്തിലൂടെ തിരിച്ചു വരുന്നുണ്ട്. സാറാ എന്ന കഥാപാത്രത്തിലൂടെയാണ് ലിൻഡ ശ്രദ്ധിക്കപ്പെട്ടത്. മക്കെൻസി ഡേവിഡ്, ഗബ്രിയേൽ ലുന, നതാലിയ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. പുതു തലമുയ്ക്കൊപ്പം പഴയ ടെർമിനേറ്ററായെത്തുന്ന ആർനോൾഡ് ഷ്വാസ്നെഗറിനെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Read More >>