'ഹൃദയം' കവരാൻ അവരെത്തും; പ്രണവും കല്യാണിയും ഒന്നിക്കുന്നു
അണിനിരത്തി മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെയായിരുന്നു വിനീത് സംവിധാന രംഗത്തെത്തുന്നത്. ജീത്തു ജോസഫിൻെറ ആദിയിലൂടെയായിരുന്നു പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ തുടക്കം കുറിച്ചത്.
ആരാധകരുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്നു. 'ഹൃദയം' എന്നു പേരിട്ടിരിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസനാണ്. പ്രണവാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ദർശന രാജേന്ദ്രനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. 40 വർഷങ്ങൾക്ക് ശേഷം മെറിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും പ്രത്യേകതയാണ്. മെറിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിർമിക്കുന്നത്. 2020 ഓണത്തിന് സിനിമ തിയറ്ററിലെത്തും. വിനീത് ശ്രീനിവാസൻസംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രവും പ്രവണവിൻെറ മൂന്നാമത്തെ ചിത്രവുമാണ് ഹൃദയം.
ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെയായിരുന്നു വിനീത് സംവിധാന രംഗത്തെത്തുന്നത്. തുടർന്ന് തട്ടത്തിന് മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തതു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയായിരുന്നു പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ തുടക്കം കുറിച്ചത്. തുടർന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നായകനായി.