സല്‍മാന്‍ ഖാന്‍ തന്നെ വിവാഹം കഴിച്ചോ? സറീന്‍ ഖാന് പറയാനുള്ളത് ഇതാണ്

വെള്ളിത്തിരയില്‍ സറീന്‍ ഖാനെ അവതരിപ്പിച്ചത് സല്‍മാനാണ്

സല്‍മാന്‍ ഖാന്‍ തന്നെ വിവാഹം കഴിച്ചോ? സറീന്‍ ഖാന് പറയാനുള്ളത് ഇതാണ്

മുംബൈ: ബോളിവുഡിലെ മോസ്റ്റ് എലിജിബ്ള്‍ ബാച്ച്‌ലറാണ് സല്‍മാന്‍ ഖാന്‍. ഇപ്പോള്‍ അമ്പത്തിമൂന്ന് വയസ്സായി. എന്നാണ് വിവാഹം എന്ന് സിനിമാ ലോകം താരത്തോട് ചോദിക്കാന്‍ തുടങ്ങിയിട്ടും നാളേറൊയി. ചോദ്യങ്ങള്‍ക്ക് പിടി കൊടുക്കാതെ നടക്കുകയാണ് ഖാന്‍.

സല്‍മാന്റെ വിവാഹത്തെ കുറിച്ച്, നടി സറീന്‍ ഖാനും ചിലതു പറയാനുണ്ട്. ഇ ടൈംസുമായി നടത്തിയ ചാറ്റിലാണ് ഇതേക്കുറിച്ച് നടി വെളിപ്പെടുത്തിയത്.

'സല്‍മാന്‍ ഖാന്‍ എന്നെ വിവാഹം ചെയ്തു എന്ന് ഒരിക്കല്‍ മേഖലയില്‍ ഒരഭ്യൂഹം പരന്നിരുന്നു'- എന്നാണ് സറീന്‍ പറഞ്ഞത്. വിവാഹത്തില്‍ വിശ്വസിക്കുന്നില്ലെന്നും നടി തുറന്നു പറഞ്ഞു.

വെള്ളിത്തിരയില്‍ സറീന്‍ ഖാനെ അവതരിപ്പിച്ചത് സല്‍മാനാണ്. വീറിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. ബോളിവുഡിന് പുറമേ, പഞ്ചാബി, തെലുങ്ക് സിനിമകളിലും ഇപ്പോള്‍ സറീന്‍ അഭിനയിക്കുന്നുണ്ട്.

Read More >>