ഇഷ്‌കിന്റെ ടീസറെത്തി

പ്രണയമാണ് സിനിമയുടെ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന. സ്വാഭാവികമായ അഭിനയത്തിലൂടെ തന്റേതായ സ്ഥാനം കെട്ടിപ്പടുത്ത ഷെയ്‌നിന്റെ പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്

ഇഷ്‌കിന്റെ ടീസറെത്തി

യുവനടൻ ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം ഇഷ്‌കിന്റെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. പ്രണയമാണ് സിനിമയുടെ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന. സ്വാഭാവികമായ അഭിനയത്തിലൂടെ തന്റേതായ സ്ഥാനം കെട്ടിപ്പടുത്ത ഷെയ്‌നിന്റെ പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.


ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ 'കുമ്പളങ്ങി നൈറ്റ്‌സിലെ ബോബി എന്ന കഥാപാത്രവും മികച്ച പ്രതികരണങ്ങളാണ് താരത്തിനു നേടി കൊടുത്തത്.നവാഗതനായ അനുരാജ് മനോഹർ ആണ് 'ഇഷ്‌ക്' സംവിധാനം ചെയ്യുന്നത്.

ആൻ ശീതൾ ഷെയ്‌നിന്റെ നായികയാകുന്നു. ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മുകേഷ് ആർ മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവരാണ് നിർമാണം. കഥ എഴുതിയിരിക്കുന്നത് രതീഷ് രവി.

Read More >>