'ഈ വഴി ഒഴുകി വരും...; ജാക്ക് ഡാനിയലിലെ ആദ്യ ​ഗാനം പുറത്ത്

ഹരിനാരായണൻേറതാണ് വരികൾ. ഷാൻ റഹ്മാനാണ് ഗാനത്തിന് ഈണമിട്ടിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിൻെറ ടീസർ ശ്രദ്ധേയമായിരുന്നു.

ദിലീപ് നായകനായി എത്തുന്ന 'ജാക്ക് ഡാനിയൽ'ലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ഈ വഴി ഒഴുകി വരും എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഹരിചരൺ, പവിത്ര മേനോൻ എന്നിവരാണ് ആലാപനം.

ഹരിനാരായണൻേറതാണ് വരികൾ. ഷാൻ റഹ്മാനാണ് ഗാനത്തിന് ഈണമിട്ടിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിൻെറ ടീസർ ശ്രദ്ധേയമായിരുന്നു. തമിഴ് നടൻ അർജുൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എസ്‍.എൽ.പുരം ജയസൂര്യയാണു ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. അഞ്ചു എസ് കുര്യനാണ് നായിക. ജാക്ക് എന്ന് പേരുള്ള മോഷ്ടാവായാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. 'ശുഭരാത്രി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപ് നായകനായി തീയേറ്ററുകളിൽ എത്തുന്ന ചിത്രം കൂടിയാണ് ഇത്.

Next Story
Read More >>