ജല്ലിക്കട്ട് മേക്കിംഗ് ഡോക്യുമെന്‍ററി ടീസര്‍

ഒക്ടോബര്‍ നാലിന് കേരളത്തില്‍ റിലീസിനെത്തുന്ന ചിത്രം നാളെ ലണ്ടന്‍ ഫിലിം ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കും.

ജല്ലിക്കട്ട് മേക്കിംഗ് ഡോക്യുമെന്‍ററി ടീസര്‍

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന 'ജെല്ലിക്കെട്ടി'ന്‍റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.രാത്രിയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ദൃശ്യങ്ങളെ തീപ്പന്തത്തിന്‍റെ വെളിച്ചം ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തു കൊണ്ടുള്ള അവതരണ രീതി ശ്രദ്ധേയമാണ്.

വളരെ സാഹസികമായും കഠിനാധ്വാനത്തിലൂടെയും ഷൂട്ട് ചെയ്യുന്നതാണ് മേക്കിങ് വിഡിയോയിൽ ഉള്ളത്. ഇതിനായി ഗിരീഷ് ഗംഗാധരന്‍ ക്യാമറയുമായി കിണറ്റിലിറങ്ങുന്ന രംഗങ്ങളടക്കം വീഡിയോയിലുണ്ട്. ചിത്രം ടൊറന്‍റോ ചലച്ചിത്രമേളയിൽ പ്രദര്‍ശിപ്പിച്ചപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഒക്ടോബര്‍ നാലിന് കേരളത്തില്‍ റിലീസിനെത്തുന്ന ചിത്രം നാളെ ലണ്ടന്‍ ഫിലിം ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കും. ആന്‍റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബു മോന്‍ തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്. ഹരീഷ്, ആര്‍. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


Next Story
Read More >>