ജയലളിതയായി രമ്യാ കൃഷ്ണന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

ജയലളിതയുടെ ബാല്യകാലം അവതരിപ്പിക്കുന്നത് മലയാളിയായ അനിഘ സുരേന്ദ്രനാണ്

ജയലളിതയായി രമ്യാ കൃഷ്ണന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രശ്‌സ്ത നടിയുമായ ജയലളിതയായി രമ്യ കൃഷണന്‍. ഗൗതം മേനോനും പ്രശാന്ത് മുരുകനും സംവിധാനം ചെയ്യുന്ന ക്വീന്‍ എന്ന വെബ് സീരിസിലാണ് രമ്യാ കൃഷ്ണന്‍ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വെബ്ബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.


ജയലളിതയുടെ ബാല്യകാലം അവതരിപ്പിക്കുന്നത് മലയാളിയായ അനിഘ സുരേന്ദ്രനാണ്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ അനിഘ വേഷമിട്ടിരുന്നു.

ജയലളിതയുടെ ആദ്യകാല (ബാല്യം, കൗമാരം) ജീവിതം അവതരിപ്പിക്കുന്ന എപ്പിസോഡുകള്‍ സംവിധാനം ചെയ്യുന്നത് പ്രശാന്ത് മുരുകനാണ്. സിനിമ-രാഷ്ട്രീയ കാലഘട്ടങ്ങള്‍ ഒരുക്കുന്നത് ഗൗതം മേനോനാണ്.

Next Story
Read More >>