ബഹുജോറായി ജോജു

ജോസഫിലെ ജോജു ബഹുജോറാണ്. അഡാർ ജോർ. മികച്ച നടന്മാരുടെ പട്ടികയിൽ അവസാന നിമിഷം വരെ പിടിച്ചുനിന്നതും അക്കാരണത്താൽ തന്നെ. മികച്ച സ്വഭാവനടനായി ജോജുവിനെ തിരഞ്ഞെടുത്തെങ്കിലും ജോസഫ് കണ്ടവർക്കെല്ലാം ജോജു മികച്ച നടൻ തന്നെയാണ്.

ബഹുജോറായി ജോജുജോസഫായി ജോജു

ജോസഫിലെ ജോജു ബഹുജോറാണ്. അഡാർ ജോർ. മികച്ച നടന്മാരുടെ പട്ടികയിൽ അവസാന നിമിഷം വരെ പിടിച്ചുനിന്നതും അക്കാരണത്താൽ തന്നെ. മികച്ച സ്വഭാവനടനായി ജോജുവിനെ തിരഞ്ഞെടുത്തെങ്കിലും ജോസഫ് കണ്ടവർക്കെല്ലാം ജോജു മികച്ച നടൻ തന്നെയാണ്. മലയാള സിനിമയിൽ ചുവടുവച്ച് വർഷങ്ങളേറെയായെങ്കിലും ജോജുവിന്റെ തലവര തെളിഞ്ഞത് ജോസഫിലൂടെയാണ്. പല ചിത്രങ്ങളിലും മിന്നിമായുന്ന ഒരു ചെറിയ രംഗത്തായിരുന്നു ജോജു പ്രത്യക്ഷപ്പെട്ടിരുന്നത്. ഒരു ഡയലോഗു പോലുമില്ല്ലാതെ നായകന്റെ പിറകെ നടക്കുന്ന സഹവാസികളില്‍ ഒരാൾ. അല്ലെങ്കിൽ വല്ല വഴിപോക്കനോ അങ്ങനെയെന്തെങ്കിലും.

ആദ്യകാല ചിത്രങ്ങളിലൊക്കെ മീശപിരിച്ച വില്ലനായും ഹാസ്യ നടനായുമൊക്കെയാണ് ജോജുവിന്റെ കഥാപാത്രങ്ങൾ. എന്നാൽ കഴിഞ്ഞ വർഷം ഇറങ്ങിയ ജോസഫ് ജോജുവിന്റെ സിനിമാജീവിതത്തിലെ ഒരു വെള്ളിവെളിച്ചമായി മാറി.

സർവ്വീസിൽ നിന്നും വിരമിച്ച ഒരു സാധാരണ പോലീസുകാരനായ ജോസഫിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. റാങ്കുകൊണ്ട് സാധാ ഒരു പോലീസുകാരനെന്ന് വിശേഷിപ്പിക്കാമെങ്കിലും ക്രൈം സ്പോട്ട് നിരീക്ഷിച്ച് കുറ്റവാളിയിലേക്കും എത്താനുള്ള അസാധാരണമായ ഒരു കഴിവ് ജോസഫിനുണ്ട്. കേവലം വാക്കുകളിലൂടെ കൂട്ടുകാരേക്കൊണ്ട് തള്ളി മറിക്കാതെ ജോസഫിന്റെ പോലീസ് ബുദ്ധി പ്രേക്ഷകർക്ക് കാണിച്ചു കൊടുത്തുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്.

കേവലം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർവ്വീസ് ജീവിതത്തിലൂടെ മാത്രമല്ല ജോസഫ് സഞ്ചരിക്കുന്നത്. കുടുംബ ജീവിതവും അതിൽ നടക്കുന്ന സംഭവ വികസങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഭാര്യക്ക് സംഭവിക്കുന്ന ഒരു ആക്സിഡന്റും അതിന്റെ പിന്നാമ്പുറം അന്വേഷിച്ച് പോകുന്ന ജോസഫ് കണ്ടെത്തുന്നത് ഞെട്ടിക്കുന്ന ചില യാഥാർത്ഥ്യങ്ങളാണ്. കാലം ആവശ്യപ്പെടുന്ന വലിയൊരു വിഷയത്തിലേക്കാണ് ജോസഫ് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഇമോഷണൽ ത്രില്ലർ എന്ന ജോണറിൽ ഉൾപ്പെടുത്താവുന്ന ചിത്രമായിരുന്നു ജോസഫ്.

ഹാസ്യ താരമായും വില്ലനായും സഹനടനായും ജോജു ജോർജിനെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. എന്നാൽ ജോസഫ് താരത്തിന്റെ സിനിമ ജീവിതത്തിലെ ഒരു നാഴികകല്ലാണ്. ചിത്രത്തിൽ പോലീസുകാരൻ, ഭർത്താവ്, കാമുകൻ, അച്ഛൻ, കൂട്ടുകാരൻ അങ്ങനെ എല്ലാ രീതിയിവും പ്രതൃക്ഷപ്പെടുന്നുണ്ട്. ഇത് അതിന്റേതായ തന്മയത്തോടെ പ്രേക്ഷകരിലേക്കെത്തിക്കാനും ജോജു എന്ന നടന് കഴിഞ്ഞു. കഴിഞ്ഞ വർഷം ബോക്‌സോഫീസിൽ മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ജോസഫ്.


അധിക വായനക്ക്

ജോസഫിലെ പാട്ടുകാരന്‍

ആ പാട്ടിനു ശരിക്കും സങ്കടം വരുന്നുണ്ട്

Read More >>