തമിഴിൽ ചുവടുവെക്കാനൊരുങ്ങി ജോ​ജു; ആദ്യ ചിത്രം ധനുഷിനോടൊപ്പം

ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രമാണ് താരത്തിൻെറതെന്നാണ് സൂചന. ല​ണ്ട​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ഒ​രു​ ​ഗ്യാ​ങ്‌​സ്റ്റ​ർ​ ​ക​ഥ​യാ​വും ചിത്രം.

തമിഴിൽ ചുവടുവെക്കാനൊരുങ്ങി ജോ​ജു; ആദ്യ ചിത്രം ധനുഷിനോടൊപ്പം

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജോജു ജോർജ്. സ്വഭാവ നടനായും വില്ലനായും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ജോജു ജോര്‍ജ് നായകനായെത്തിയ ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കുകയും ചെയ്തു. ഈ ചിത്രമാകട്ടെ നിരവധി പുരസ്‌കാരങ്ങളാണ് വാരിക്കൂട്ടിയത്.

മികച്ച സഹനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ, ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശവും ജോജുവിനെ തേടി എത്തി. മലയാളക്കര കീഴടക്കി തമിഴകത്തേക്ക് ചുവടുവെയ്ക്കുകയാണ് താരമെന്നാണ് ലഭിക്കുന്ന വാർത്തകൾ. ​ധ​നു​ഷി​നെ​ ​നാ​യ​ക​നാ​ക്കി​ ​കാ​ർ​ത്തി​ക് ​സു​ബ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണി​ത് താരം തമിഴിൽ അരംങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രമാണ് താരത്തിൻെറതെന്നാണ് സൂചന.

ല​ണ്ട​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ഒ​രു​ ​ഗ്യാ​ങ്‌​സ്റ്റ​ർ​ ​ക​ഥ​യാ​വും ചിത്രം.​മ​ല​യാ​ളി​ ​താ​രം​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​യാ​ണ് ​ചി​ത്ര​ത്തി​ൽ​ ​ധ​നു​ഷി​ന്റെ​ ​നാ​യി​ക​യാ​കു​ന്ന​ത്.​ ​വൈ​ ​നോ​ട്ട് ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എ​സ്.​ ​ശ​ശി​കാ​ന്താ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​സ​ന്തോ​ഷ് ​നാ​രാ​യ​ണ​ന്റേ​താ​ണ് ​സം​ഗീ​തം.​ മ​ല​യാ​ളി​യാ​യ​ ​വി​വേ​ക് ​ഹ​ർ​ഷ​നാ​ണ് ​എ​ഡി​റ്റ​ർ.​ ​ശ്രീ​യാ​സ് ​കൃ​ഷ്ണ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​​ഈ​ ​മാ​സം​ ​ഒ​ടു​വി​ൽ സിനിമയുടെ ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​​

Read More >>