ജോസഫായി ജോജു ജോര്‍ജ്ജ്

ജോജു ജോര്‍ജ്ജ് എന്ന യുവനടന്‍ നായകനാവുന്ന ജോസഫ് എന്ന ചിത്രം അടുത്ത മാസം 16 നു തിയറ്ററുകളിലെത്തും. ജോസഫിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീഷ് പോത്തനും ജോജു ജോര്‍ജ്ജുമാണു പുതിയ പോസ്റ്ററില്‍

ജോസഫായി ജോജു ജോര്‍ജ്ജ്ജോസഫ്

ആലുവ : ജോജു ജോര്‍ജ്ജ് എന്ന യുവനടനെ ജോസഫാക്കി എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജോസഫ് അടുത്ത മാസം 16 നു തിയറ്ററുകളിലെത്തും. ജോസഫ് എന്ന റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു ചിത്രത്തില്‍ എത്തുന്നത്. ജോസഫ് , മാന്‍ വിത്ത് ദ സ്കാര്‍ എന്നാണു ചിത്രത്തിന്റെ പരസ്യവാചകം.

ഷാഹി കബീര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ജയിംസ് ഏലിയ, ഇര്‍ഷാദ്, അനില്‍ മുരളി, സാദിഖ്, ഷാജു ശ്രീധര്‍, സെനില്‍ സൈനിദ്ദീന്‍ മനുരാജ്, ആത്മീയ, മാളവിക മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

പുതിയ പോസ്റ്റര്‍ ജോജു ജോര്‍ജ്ജ് തന്റെ ഫേസ് ബുക്ക് പേജില്‍ പങ്ക് വച്ചിട്ടുണ്ട്.