ആക്ഷൻ ത്രില്ലറുമായി കാർത്തി; 'കൈതി' ട്രെയ്‌ലര്‍

ഹരീഷ് പേരടിയും ചിത്രത്തില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിൻെറ ടീസർ വെെറലായിരുന്നു.

ആക്ഷൻ ത്രില്ലറുമായി കാർത്തി;

തമിഴ് യുവതാരം കാര്‍ത്തി നായകനാകുന്ന 'കൈതി'യുടെ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു. മുഴുനീള ആക്ഷനുമായാണ് ചിത്രമെത്തുന്നതെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്. നിറയെ ആക്ഷൻ രം​ഗങ്ങൾ നിറഞ്ഞതാണ് ട്രെയിലർ. 2.17 മിനിറ്റാണ് ട്രെയ്‌ലറിന്റെ ദൈര്‍ഘ്യം.

ജയിൽ തടവുകാരന്റെ വേഷത്തിലാണ് ചിത്രത്തിൽ കാർത്തി എത്തുന്നത്. പൊലീസ് ഓഫീസറുടെ വേഷത്തിൽ നരേനുമുണ്ട്. ലോകേഷ് കാനരാജാണ് ചിത്രത്തിന്റെ സംവിധായകൻ. ഹരീഷ് പേരടിയും ചിത്രത്തില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിൻെറ ടീസർ വെെറലായിരുന്നു.

Next Story
Read More >>