കാളിദാസ് ജയറാമും ജയരാജും ഒന്നിക്കുന്ന ബാക്ക്പാക്കേഴ്സിന്റെ ടീസര്‍ പുറത്ത്

രൗദ്രം എന്ന ചിത്രത്തിന് ശേഷം ജയരാജ് ഒരുക്കുന്ന ചിത്രത്തില്‍ ഡല്‍ഹി മലയാളിയായ കാര്‍ത്തിക നായര്‍ ആണ് നായിക

കാളിദാസ് ജയറാമും ജയരാജും ഒന്നിക്കുന്ന ബാക്ക്പാക്കേഴ്സിന്റെ ടീസര്‍ പുറത്ത്

ദേശീയ പുരസ്‌കാര ജേതാവ് ജയരാജ് സംവിധാനം ചെയ്യുന്ന ബാക്ക്പാക്കേഴ്സിന്റെ ടീസര്‍ പുറത്ത്.


യുവതാരം കാളിദാസ് ജയറാം പ്രധാന കഥാപാത്രമാവുന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്.

രൗദ്രം എന്ന ചിത്രത്തിന് ശേഷം ജയരാജ് ഒരുക്കുന്ന ചിത്രത്തില്‍ ഡല്‍ഹി മലയാളിയായ കാര്‍ത്തിക നായര്‍ ആണ് നായിക. രണ്‍ജി പണിക്കര്‍, ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങിയവര്‍ വേഷമിടുന്ന സിനിമ പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ് നിര്‍മ്മിച്ചിരിക്കുന്നത്.

കോട്ടയം, വാഗമണ്‍, വര്‍ക്കല തുടങ്ങിയ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. ആറ് ഗാനങ്ങളുള്ള ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സച്ചിന്‍ ശങ്കറാണ്. അഭിനന്ദ് രാമാനുജന്‍ ക്യാമറയും ആന്റണി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ഡോ. സാബിന്‍ ജോര്‍ജ്, റോണ്‍ ജോസ്, റ്റോണി സേവ്യര്‍, ആഷിഷ് എന്നിവരാണ് അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്.

Read More >>