ആടൈ ബോളിവുഡിലേക്ക്; നായികയായി കങ്കണ

രനകുമാര്‍ ഒരുക്കിയ ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമലയുടെ അഭിനയം ശ്രദ്ധേയമായിരുന്നു.

ആടൈ ബോളിവുഡിലേക്ക്; നായികയായി കങ്കണ

അമല പോള്‍ നായികയായെത്തിയ തമിഴ് ചിത്രം ആടൈ നിരവധി വിവാദങ്ങളാണ് ഉയർത്തിയത്. രനകുമാര്‍ ഒരുക്കിയ ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമലയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. ഇപ്പോളിതാ ചിത്രം ബോളിവുഡ് റീമേക്ക് ചെയ്യുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ചിത്രത്തിൻെറ ഹിന്ദി പതിപ്പിൽ കാമിനിയായി നടി കങ്കണ റണാവത്ത് എത്തുമെന്നും വാർത്തകളുണ്ട്. ഹിന്ദി പതിപ്പും രത്‌നകുമാര്‍ തന്നെയാവും സംവിധാനം ചെയ്യുക. അദ്ദേഹം തന്നെയാണ് ഹിന്ദി പതിപ്പിനെ കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥീരീകരിച്ചത്. കങ്കണ നിലവില്‍ തലൈവി എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

ഈ ചിത്രം പൂര്‍ത്തിയാകുന്നതോടെ ആടൈക്കൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവിതത്തിൽ ഒന്നിനെയും കുറിച്ച് കൂസലില്ലാതെ ജീവിക്കുന്ന കഥാപാത്രമാണ് കാമിനി. ചിലകാരണങ്ങളാൽ കാമിനി ഒരു കെട്ടിടത്തിനുള്ളില്‍ നഗ്‌നയാക്കപ്പെടുന്നു. തുടർന്ന് ഇവിടെ നിന്നും രക്ഷപ്പെടുന്നതും അതിൻെറ കാരണങ്ങളുമാണ് ചിത്രം.

Read More >>