ഖാലിദ് റഹ്മാന്‍ ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകന്‍

എന്നാൽ നായികയ്ക്കായി കാസ്റ്റിങ് കോൾ നടത്തിയിട്ടുണ്ട്.20നും 25നും ഇടയിൽ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്

ഖാലിദ് റഹ്മാന്‍ ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകന്‍

മമ്മുട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ട എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന പുതിയ സിനിമയിൽ ഷെയ്‌ന് നിഗം നായകൻ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവിരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ നായികയ്ക്കായി കാസ്റ്റിങ് കോൾ നടത്തിയിട്ടുണ്ട്.

ഇതു സംബന്ധിച്ച വിവരം ഖാലിദ് തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചു.

20നും 25നും ഇടയിൽ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നതെന്നും മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ നൈപുണ്യമുള്ളവർ കൂടുതൽ പരിഗണിക്കപ്പെടുമെന്നും അണിയറക്കാർ വ്യക്തമാക്കുന്നു. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രവും ഖാലിദാണ് ഒരുക്കിയത്.

Read More >>