ഇതാണോ 'മസാല മാഗി'യെന്ന് ട്രോൾ; കലക്കന്‍ മറുപടി നല്‍കി കിയാര

ഷാഹിദ് കപൂറിനൊപ്പമുള്ള കബീര്‍ സിങ് സൂപ്പര്‍ഹിറ്റായതോടെ ഏറെ ആരാധകരുള്ള നടിയാണ് കിയാര അദ്വാനി.

ഇതാണോ

ബോളിവുഡ് സുന്ദരിമാരില്‍ ഏറെ ആരാധകരുള്ള നടിയാണ് കിയാര അദ്വാനി. ഫാഷൻ ലോകത്തും മിന്നുന്ന താരം കൂടിയാണ് നടി. എന്നാൽ താരത്തിന് വിമര്‍ശകരും കുറവില്ല. താരത്തിന്റെ വസ്ത്രധാരണവും സ്റ്റൈലുമെല്ലാം രൂക്ഷ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിവെക്കാറുമുണ്ട്.

‌എന്നാൽ ഇത്തവണ വസ്ത്രധാരണത്തെ ട്രോളിയതിനു കിയാര നൽകിയ മറുപടിയാണ് കയ്യടി നേടുന്നത്. നെറ്റിൽ മഞ്ഞ നിറത്തിലുള്ള നീളൻ നൂലുകൾ ചേർത്ത ഗൗൺ ധരിച്ച ചിത്രം കിയാര ഇൻസ്റ്റഗ്രാമിൽ പങ്കുവെട്ടിരുന്നു. ഒരുഫാഷൻ മാസികയുടെ കവര്‍ ചിത്രത്തിനു വേണ്ടിയാണ് ഈ വസ്ത്രം താരം ധരിച്ചത്.

View this post on Instagram

🌼

A post shared by KIARA (@kiaraaliaadvani) on

എന്നാൽ ഇത് കണ്ട് ന്യൂഡില്‍സാണ് ഓര്‍മ വരുന്നത് എന്നാണ് ചിലരുടെ പക്ഷം. 'ഇതെന്താ മാഗി ന്യൂഡില്‍സോ' എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ സമാനമായി കമന്റുകള്‍ ചിത്രത്തിനു താഴെ നിറഞ്ഞു. 'കഴിച്ചു ബാക്കി വന്ന ന്യൂഡില്‍സ് കൊണ്ടുണ്ടാക്കിയതാണോ ?', ഇതാണോ 'മസാല മാഗി' എന്നിങ്ങനെയായിരുന്നു കമന്റുകള്‍.

തുടർന്ന് ഒരു ഓൺലൈന്‍ പോർട്ടലിൽ കിയാരയെ ആരാധകര്‍ ട്രോളുന്നത് വാർത്തായായി. 'രണ്ടു മിനിറ്റു കൊണ്ട് തയാറാക്കാം' എന്ന രസികൻ തലക്കെട്ടിനൊപ്പമാണ് താരം ഇതിന്റെ ലിങ്ക് ട്വീറ്റു ചെയ്തത്. ഇതോടെ കൂടുതൽ രസികൻ കമന്റുകളുമായി ആരാധകര്‍ എത്തി. ഫാഷന്‍ ലോകത്തുനിന്ന് മികച്ച പ്രതികരണമാണ് താരത്തിന്റെ വസ്ത്രത്തിന് ലഭിക്കുന്നത്.

Read More >>