'ഗേൾ ഫ്രണ്ട് വെരി വെരി എക്‌സ്‌പെൻസീവ്, നിക്കർ കീറി പോവും': കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ സ്‌പെഷ്യല്‍ ടീസര്‍

ഇന്ത്യയിൽ പ്രണയവും കാമുകിയും വിലകൂടിയതാണെന്ന് പറയുന്ന ടൊവിനോയോട് ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലെവിടെയും ഗേള്‍ഫ്രണ്ട് എക്‌സ്‌പെന്‍സീവാണെന്ന് നടി ഇന്ത്യ ജാര്‍വിസ് പറയുന്നതാണ് വീഡിയോയിലുള്ളത്.

ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ സ്‌പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പ്രണയദിനത്തിനോടനുബന്ധിച്ചാണ് പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയിൽ പ്രണയവും കാമുകിയും വിലകൂടിയതാണെന്ന് പറയുന്ന ടൊവിനോയോട് ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലെവിടെയും ഗേള്‍ഫ്രണ്ട് എക്‌സ്‌പെന്‍സീവാണെന്ന് നടി ഇന്ത്യ ജാര്‍വിസ് പറയുന്നതാണ് വീഡിയോയിലുള്ളത്.

ഒരു റോഡ് മൂവിയായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ജിയോ ബേബിയാണ് സംവിധാനം ചെയ്യുന്നത്. സിനു സിദ്ധാര്‍ഥാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതം നല്‍കുന്നു. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാമാണ്.

Read More >>