കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാവുന്നു; അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ

ചിത്രത്തിന്റെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാവുന്നു; അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ

കൊച്ചി: ഏറെ വിവാദമായ കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാക്കുന്നു.പൊന്നാമറ്റം കുടുംബത്തിലെ ആറുപേർ പതിനാറു വർഷത്തിനിടെ വിവിധ സമയങ്ങളിലായി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവവും തുടര്‍ന്നുള്ള അന്വേഷണവുമാണ് സിനിമയാവുന്നത്. നടൻ മോഹൻലാലാണ് അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മോഹൻലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നത്. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും പുതിയ സിനിമയിൽ ചേർക്കും. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയോടെ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

Next Story
Read More >>