മാതൃത്വം ശുദ്ധമായ ആനന്ദമാണ്; രണ്ടാമതും അമ്മയാകുന്നതിൽ സന്തോഷം പങ്കുവെച്ച് ലിസ ഹെയ്ഡന്‍

കറുത്ത ബിക്കിന് ധരിച്ച് കടല്‍ തീരത്ത് നിക്കുന്ന ലിസയുടെ വയറ്റില്‍ മകന്‍ മുത്തം നല്‍കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

മാതൃത്വം ശുദ്ധമായ ആനന്ദമാണ്; രണ്ടാമതും അമ്മയാകുന്നതിൽ സന്തോഷം പങ്കുവെച്ച് ലിസ ഹെയ്ഡന്‍

രണ്ടാമതും അമ്മയാവുന്ന സന്തോഷത്തിലാണ് മോഡലും നടിയുമായ ലിസ ഹെയ്ഡന്‍. ഇതു സംബന്ധിച്ച് ലിസ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. 33 കാരിയായ നടിയുടെ മികച്ച ചിത്രങ്ങളാണിതെന്നാണ് ആരാധകര്‍ പറയുന്നത്.

View this post on Instagram

Hey baby

A post shared by Lisa Lalvani (@lisahaydon) on

തന്റെ രണ്ടു വയസുകാരനായ മകന്‍ സാക്ക് ലാല്‍വാനിയോടപ്പൊമുള്ള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. കറുത്ത ബിക്കിന് ധരിച്ച് കടല്‍ തീരത്ത് നിക്കുന്ന ലിസയുടെ വയറ്റില്‍ മകന്‍ മുത്തം നല്‍കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

View this post on Instagram

💫

A post shared by Lisa Lalvani (@lisahaydon) on

കഴിഞ്ഞ ദിവസമാണ് കറുത്ത ബിക്കിനി ധരിച്ചു നില്‍ക്കുന്ന തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ ആരാധകര്‍ക്കായി ക്യൂന്‍ നായിക പങ്കുവെച്ചത്. നേരത്തെ ഗര്‍ഭസമയത്തുള്ള തന്റെ വ്യായാമത്തിന്റെ ചിത്രങ്ങളും നടി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. നേരത്തെ മുലയൂട്ടലിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള നടിയുടെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

2010ലാണ് ലിസ ഹെയ്ഡന്‍ ബോളിവുഡ് സിനിമാ രംഗത്തേക്ക് ചുവടുവെക്കുന്നത്. വ്യവസായിയായ ഡിനോ ലാൽവാനിയേയാണ് നടി വിവാഹം ചെയ്തിരിക്കുന്നത്. 2016ലാണ് ഇവരുടെ വിവാഹം നടന്നത് തുടര്‍ന്ന് 2017ല്‍ ആദ്യ കുഞ്ഞിന് നടി ജന്മം നല്‍കുകയും ചെയ്തു.

Read More >>