ലൂക്കയിലെ ചുംബനരംഗം വെെറലാവുന്നു; പുറത്തുവിട്ടത് ഡിവിഡിയില്‍ നിന്നും ഒഴിവാക്കിയ രംഗം

ചിത്രത്തിൻെറ ഡിവിഡി പുറത്തിറങ്ങിയപ്പോൾ ചുംബനരംഗം ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ സംവിധായകൻ അരുൺ ബോസ് തന്നെ രം​ഗത്തെത്തുകയും ചെയ്തു.

ലൂക്കയിലെ ചുംബനരംഗം വെെറലാവുന്നു; പുറത്തുവിട്ടത് ഡിവിഡിയില്‍ നിന്നും ഒഴിവാക്കിയ രംഗം

തിയേറ്റുറുകളിൽ മികച്ച വിജയം നേടിയ ചിത്രമാണ് ടൊവിനോ തോമസും അഹാന കൃഷ്ണയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ലൂക്ക. ചിത്രത്തിൻെറ ഡിവിഡി പുറത്തിറങ്ങിയപ്പോൾ ചുംബനരംഗം ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു.

ഇതിനെതിരെ സംവിധായകൻ അരുൺ ബോസ് തന്നെ രം​ഗത്തെത്തുകയും ചെയ്തു. ലൂക്കയും നിഹാരികയും തമ്മിലുള്ള വളരെ ഇന്റിമേറ്റായ രംഗമായിരുന്നു ഇത്. ഈ രംഗമില്ലെങ്കില്‍ ലൂക്ക ഇല്ലെന്നുമാണ് സംവിധായകന്‍ പറഞ്ഞത്. ഇപ്പോഴിതാ നീക്കം ചെയ്ത രംഗം യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുകയാണ് സൈനാ വിഡിയോസ്.

ഇതിനോടകം തന്നെ രം​ഗം യൂട്യൂബിൽ വെെറലായിട്ടുണ്ട്. ട്രെൻഡിങ്ങിൽ ഉയർന്ന സ്ഥാനത്തുള്ള രം​ഗം സിനിമാറ്റിക് ഗിമ്മിക് അല്ലെന്നും വളരെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നെന്നുമാണ് അരുണ്‍ പറഞ്ഞത്. രണ്ട് കഥാപാത്രങ്ങളും തമ്മിലുള്ള ആഴം വ്യക്തമാക്കുന്ന രംഗമാണ് ഇതെന്നും ഒരിക്കലും കാമം ഇതില്‍ ഇല്ലെന്നും അരുണ്‍ പ്രതികരിച്ചിരുന്നു.

Next Story
Read More >>