ഒരേ കണ്ണാൽ; ലൂക്കയുടെയും ആദ്യ ഗാനം പുറത്ത്

സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ജൂണ്‍ 28 ന് തീയേറ്ററുകളിലെത്തും.

ഒരേ കണ്ണാൽ; ലൂക്കയുടെയും ആദ്യ ഗാനം പുറത്ത്

ടൊവീനോ തോമസ് നായകനാവുന്ന ലൂക്കായിലെ ആദ്യ ഗാനമായ ഒരേ കണ്ണാലിന്റെ സോങ് ടീസർ പുറത്തിറങ്ങി. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കായിലെ സോങ് ടീസർ ടൊവിനോ തന്നെയാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. ടൊവിനോയും നായിക അഹാന കൃഷ്ണയുമാണ് ടീസർ സോങിലുളളത്.

നന്ദ ഗോപന്‍, അഞ്ജു ജോസഫ്, സൂരജ് എസ് കുറുപ്പ്, നീതു എന്നിവര്‍ ചേര്‍ന്നാണ് ഒരേ കണ്ണാല്‍ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കലാകാരനും ശില്‍പിയുമായ ലൂക്ക എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. നിഹാരിക എന്നാണ് അഹാനയുടെ കഥാപാത്രത്തിന്റെ പേര്.

അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവി. നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വല്‍സന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ജൂണ്‍ 28 ന് തീയേറ്ററുകളിലെത്തും.


Read More >>