തീയേറ്ററുകള്‍ ഇളക്കിമറിക്കാന്‍ 'മാമാങ്കം'; ട്രെയ്‌ലര്‍ തരംഗമാകുന്നു

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ളയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസിനെത്തും.

തീയേറ്ററുകള്‍ ഇളക്കിമറിക്കാന്‍

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം 'മാമാങ്ക'ത്തിന്റെ ട്രെയ്‌ലര്‍ തരംഗമാകുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. 2.04 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.

നേരത്തേ പുറത്തെത്തിയ ചിത്രത്തിന്റെ ടീസറിനും വീഡിയോ സോംഗിനുമൊക്കെ മികച്ച പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചിരുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ളയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസിനെത്തും.

50 കോടിയുടെ മുതല്‍ മുടക്കിലാണ് ചിത്രം പുറത്തെത്തുന്നത്. മമ്മൂട്ടിക്കൊപ്പം പ്രാചി തെഹ്‌ലാന്‍, ഉണ്ണി മുകുന്ദന്‍, അനു സിത്താര തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവംബര്‍ 21ന് തീയേറ്ററുകളിലെത്തും.

Read More >>