പൂജാ മുറിയിൽ ഗണപതിയും കുരിശും, നടൻ മാധവന് ട്രോളും വിമർശനവും; നിങ്ങൾക്ക് വേഗം സുഖപ്പെടട്ടെയെന്ന് താരം

“നിങ്ങളെപ്പോലുള്ള ആളുകൾ എന്നെ ബഹുമാനിക്കുന്നുണ്ടോ എന്നത് എനിക്ക് വിഷയമേയല്ല. നിങ്ങൾക്ക് വേഗം സുഖപ്പെടട്ടെ. നിങ്ങളുടെ അസുഖത്തിന്റെ തിമിരം കൊണ്ടാവാം, മുറിയിലുള്ള സുവർണ്ണ ക്ഷേത്രത്തിന്റെ പടം നിങ്ങൾ കാണാതെ പോയതും ഞാൻ സിഖ് മതത്തിലേക്ക് മാറിയോ എന്ന് ചോദിക്കാഞ്ഞതും,”

പൂജാ മുറിയിൽ ഗണപതിയും കുരിശും, നടൻ മാധവന് ട്രോളും വിമർശനവും; നിങ്ങൾക്ക് വേഗം സുഖപ്പെടട്ടെയെന്ന് താരം

നടൻ മാധവൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തെപ്പറ്റിയാണ് ഒരു കൂട്ടർ ഇപ്പോൾ വാദപ്രതിവാദത്തിൽ ഏർപ്പെട്ടിരിക്കുന്നത്. രക്ഷാബന്ധൻ, ആവണി അവിട്ടം, സ്വാതന്ത്ര്യ ദിനം എന്നിവയോടനുബന്ധിച്ചായിരുന്നു തന്റെ കുടുംബ ചിത്രം താരം പങ്കുവെച്ചത്.

തന്റെ അച്ഛൻ, മകൻ എന്നിവരോടൊപ്പം ഇരിക്കുന്ന ഒരു ചിത്രമാണ് മാധവൻ തന്റെ ആശംസയോടൊപ്പം പോസ്റ്റ് ചെയ്തത്. ഒരു കൂട്ടം ആളുകൾ ചിത്രത്തിന് കൈയ്യടിച്ചപ്പോൾ മറ്റൊരു കൂട്ടം ആളുകൾ അതിന്റെ പശ്ചാത്തലത്തിൽ ഗണപതിയുടെ വിഗ്രഹത്തിനു അരികിലിരിക്കുന്ന ഒരു കുരിശിലേക്കാണ് ശ്രദ്ധ പതിപ്പിച്ചത്. ഇതോടെയാണ് വാദപ്രതിവാദങ്ങൾ ആരംഭിക്കുകയും ചെയ്തത്.

മാധവന്റേത് പൊള്ളയായ നടാകമാണെന്നാണ് വിമർശനം ഉയർന്നത്. "ഇവിടെ എന്തിനാണ് ഒരു കുരിശ്? ഇതെന്താ അമ്പലമാണോ? നിങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെട്ടിരിക്കുന്നു. ക്രിസ്ത്യൻ പള്ളികളിൽ ഹിന്ദു ദൈവങ്ങൾ ഉണ്ടാവാറുണ്ടോ? ഇന്ന് നിങ്ങൾ ചെയ്തത് ഒരു പൊള്ളയായ നടാകമാണ്," ജിക്സ എന്ന ട്വിറ്റെർ ഹാൻഡിലിൽ നിന്നും ചിത്രത്തോടുള്ള പ്രതികരണം ഇങ്ങനെ.

എന്നാൽ അധികം വെെകാതെ തന്നെ അതിനു കുറിക്കു കൊള്ളുന്ന മറുപടിയുമായി തന്നെ താരം രം​ഗത്തെത്തി. "നിങ്ങളെപ്പോലുള്ള ആളുകൾ എന്നെ ബഹുമാനിക്കുന്നുണ്ടോ എന്നത് എനിക്ക് വിഷയമേയല്ല. നിങ്ങൾക്ക് വേഗം സുഖപ്പെടട്ടെ. നിങ്ങളുടെ അസുഖത്തിന്റെ തിമിരം കൊണ്ടാവാം, മുറിയിലുള്ള സുവർണ്ണ ക്ഷേത്രത്തിന്റെ പടം നിങ്ങൾ കാണാതെ പോയതും ഞാൻ സിഖ് മതത്തിലേക്ക് മാറിയോ എന്ന് ചോദിക്കാഞ്ഞതും,"

തനിക്കു ദർഗ്ഗകളിൽ നിന്നും, ലോകത്തെ എല്ലാ പുണ്യസ്ഥലങ്ങളിൽ നിന്നും അനുഗ്രഹം ലഭിച്ചിട്ടുണ്ട്. ചിലത് സമ്മാനമായി ലഭിച്ചതും ചിലത് വാങ്ങിയതുതമാണ്. "എന്റെ വീട്ടിൽ എല്ലാ ജാതി-മതക്കാരും ഉണ്ട്. ഞങ്ങൾ പൊതുവായ ഒരിടത്തു നിന്നാണ് പ്രാർത്ഥിക്കുന്നത്. ഞാൻ ആരാണ് എന്നും, എന്റെ വ്യക്തിത്വം ഉയർത്തിപ്പിടിക്കാനും കുഞ്ഞുനാൾ മുതലേ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതേ പോലെ തന്നെ എല്ലാ മത-വിശ്വാസങ്ങളെയും ആദരിക്കാനും." മാധവൻ കുറിച്ചു.

Read More >>