കടുക്കനും, കൂളിംഗ് ഗ്ലാസ്സും വെച്ച് മമ്മുട്ടി; 'ഷൈലോക്കി'ൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

രാജാധിരാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യം നൽകുന്നതാണ്

കടുക്കനും, കൂളിംഗ് ഗ്ലാസ്സും വെച്ച് മമ്മുട്ടി;

അജയ് വാസുദേവൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഷൈലോക്കിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കടുക്കനും, കൂളിംഗ് ഗ്ലാസ്സും, വെള്ളി ചെയിനും കറുത്ത ഷർട്ടും ധരിച്ചാണ് പോസ്റ്ററിൽ മമ്മുട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

രാജാധിരാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യം നൽകുന്നതാണ്. നവാഗതരായ അനീഷ് ഹമീദിൻറെയും ബിബിൻ മോഹൻറെയുമാണ് തിരക്കഥ. ഗുഡ് വിൽ എന്റർടെയ്ൻമെന്റ്‌സിൻറെ ബാനറിൽ ജോബി ജോർജ്ജ് ആണ് ചിത്രത്തിൻറെ നിർമ്മാണം.

ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തിൽ മീന, രാജ്കിരൺ, ബിബിൻ ജോർജ്ജ്, ബൈജു, സിദ്ദീഖ്, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ജോൺ വിജയ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവും.

Read More >>