മാമാങ്കം ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.

മാമാങ്കം ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'മാമാങ്കം' ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ഉറ്റുനോക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.

ഇന്നത്തെ ഫസ്റ്റ് ലുക്ക് റിലീസുമായി ബന്ധപ്പെട്ടു മമ്മൂട്ടി ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച ചിത്രത്തിന്റെ ശകലം തന്നെ ആരാധകരെ വല്ലാതെ ആവേശം കൊള്ളിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് 'മാമാങ്കം' ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുന്നത്.

വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് 'മാമാങ്കം'. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ട്. പ്രാചി തെഹ്ലാന്‍ ആണ് നായിക.


Read More >>