'മൂക്കുത്തി കണ്ടില്ല'; മാമാങ്കത്തിലെ ആദ്യഗാനം ശ്രദ്ധേയം

ഇതിനോടകനം തന്നെ പ്രേക്ഷക ശ്രദ്ധനേടാൻ ​ഗാനത്തിനായിട്ടുണ്ട്. ആലാപനശൈലികൊണ്ടും ദൃശ്യാവിഷാകാരം കൊണ്ടും വ്യത്യസ്തത പുലർത്തുന്നതാണ് ​ഗാനമെന്നാണ് ആരാധകർ പറയുന്നത്.

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ ആദ്യഗാനം പുറത്ത്. 'മൂക്കുത്തി മൂക്കുത്തി കണ്ടില്ല' എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇതിനോടകനം തന്നെ പ്രേക്ഷക ശ്രദ്ധനേടാൻ ​ഗാനത്തിനായിട്ടുണ്ട്. ആലാപനശൈലികൊണ്ടും ദൃശ്യാവിഷാകാരം കൊണ്ടും വ്യത്യസ്തത പുലർത്തുന്നതാണ് ​ഗാനമെന്നാണ് ആരാധകർ പറയുന്നത്.

ശ്രേയ ഘോഷലാണ് ഗാനം ആലപിച്ചിരിക്കുന്നത്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ വരികൾ റഫീഖ് അഹമ്മദിന്റേതാണ്. എം ജയചന്ദ്രനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, ഇനിയ, പ്രാചി തെഹ്‌ലാന്‍ തുടങ്ങിയവരാണ് ​ഗാന രം​ഗത്ത് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ഓഡിയോ റിലീസ് നടന്നത്.

ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. മനോജ് പിള്ളയാണ് ഛായാഗ്രഹണം.

Read More >>