മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിൻെറ ഹിന്ദി ടീസർ എത്തി

മലയാളത്തിൽ ഇതേ വരെ നിര്‍മിച്ചിട്ടുള്ളതിൽ ഏറ്റവും ചിലവേറിയ സിനിമയെന്ന അവകാശവാദത്തോടെയാണ് മാമാങ്കമെത്തുന്നത്.

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിൻെറ ഹിന്ദി ടീസർ എത്തി

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിൻെറ ഹിന്ദി ടീസർ റിലീസ് ചെയ്തു. ചിത്രത്തിന്റെ നിർമാതാക്കളായ കാവ്യ ഫിലിം കമ്പനിയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ഹിന്ദിക്കു പുറമെ തമിഴിലും തെലുങ്കിലും ചിത്രം മൊഴിമാറ്റി റിലീസിനെത്തുന്നുണ്ട്.

ഉണ്ണി മുകുന്ദൻ, ബാല താരം അച്യുതൻ എന്നിവരാണ് ടീസറിൽ നിറഞ്ഞു നിൽക്കുന്നത്. ടീസറിന്റെ ഒടുവിൽ രാജകീയമായാണ് മമ്മൂട്ടി എത്തുന്നത്. മലയാളത്തിൽ റിലീസ് ചെയ്ത ടീസർ തരം​ഗമായിരുന്നു. ഇതിനോടകം തന്നെ 26 ലക്ഷത്തിലധികം ആളുകളാണ് ടീസർ കണ്ടത്.

സെപ്റ്റംബർ 28നാണ് മലയാളം ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മലയാളത്തിൽ ഇതേ വരെ നിര്‍മിച്ചിട്ടുള്ളതിൽ ഏറ്റവും ചിലവേറിയ സിനിമയെന്ന അവകാശവാദത്തോടെയാണ് മാമാങ്കമെത്തുന്നത്. വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് 'മാമാങ്കം'.

പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ട്. പ്രാചി തെഹ്ലാന്‍ ആണ് നായിക.

Next Story
Read More >>