മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെ തമിഴ് ടീസർ പുറത്ത്

ആക്ഷൻ ത്രില്ലറുമായി മമ്മൂട്ടിയെത്തുന്ന ഷൈലോക്കിന്റെ തമിഴ് ടീസർ പുറത്തുവന്നു. തമിഴ്‌നാട്ടിലെ പൊങ്കല്‍ ദിവസമാണ് തമിഴ് പതിപ്പായ കുബേരന്റെ ടീസര്‍...

മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെ തമിഴ് ടീസർ പുറത്ത്

ആക്ഷൻ ത്രില്ലറുമായി മമ്മൂട്ടിയെത്തുന്ന ഷൈലോക്കിന്റെ തമിഴ് ടീസർ പുറത്തുവന്നു. തമിഴ്‌നാട്ടിലെ പൊങ്കല്‍ ദിവസമാണ് തമിഴ് പതിപ്പായ കുബേരന്റെ ടീസര്‍ ഇറങ്ങിയിരിക്കുന്നത്. രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്.


ചിത്രത്തിൽ പലിശക്കാരനായി നെഗറ്റീവ് ഷേഡുളള ഒരു കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മീനയാണ് നായിക. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ടീസറില്‍ മമ്മൂട്ടിക്കൊപ്പം രാജ് കിരണും തിളങ്ങിനില്‍ക്കുന്നുണ്ട്. ജനുവരി 23നാണ് ഷൈലോക്ക് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിദ്ധിഖ്, ബൈജു, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ബിബിന്‍ ജോര്‍ജ്ജ് തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. ഗോപിസുന്ദറാണ് സംഗീതം.

Read More >>