മമ്മൂക്കയ്ക്കൊപ്പം ഉയരങ്ങളിലേക്കെന്ന് ഉണ്ണി മുകുന്ദൻ; താഴെ വീഴാതെ നോക്കാൻ മെഗാസ്റ്റാറിനോട് ആരാധകർ
മമ്മൂട്ടിക്കൊപ്പം വിമാനത്താവളത്തിൽ കാത്തിരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
മമ്മൂട്ടി ചിത്രം മാമാങ്കത്തിനായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. വള്ളുവനാടിന്റെ ചരിത്രം പറയുന്ന മാമാങ്കം ഡിസംബര്‍ 12ന് തിയേറ്ററുകളിലെത്തും ഇതിനുമുന്നോടിയായുള്ള അവസാന പ്രചാരണ പരിപാടികളിലാണ് ചിത്രത്തിൻെറ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ഒരു യാത്രാ ചിത്രം ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരുന്നു.
മമ്മൂട്ടിക്കൊപ്പം വിമാനത്താവളത്തിൽ കാത്തിരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. "മമ്മൂക്കയ്ക്കൊപ്പം ഉയരങ്ങളിലേക്ക് പറക്കുന്നു" എന്ന അടിക്കുറിപ്പാണ് ഉണ്ണി ചിത്രത്തിന് നൽകിയത്. ഇത് ഏറ്റെടുത്തിരിക്കുകയാണ് അരാധകരിപ്പോൾ.
"താഴെ വീഴാതെ നോക്കണേ മമ്മൂക്കാ" എന്നാണ് പലരും ചിത്രത്തിന് താഴെ കമന്റു ചെയ്യുന്നത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. പ്രാചി തെഹ്ലാന് ആണ് നായിക.
എം. പത്മകുമാറിന്റെ സംവിധാനത്തിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, പ്രാചി തെഹ്ലാൻ, അനു സിതാര, കനിഹ, ഇനിയ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ എന്നിവർ വേഷമിടുന്നു. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് എം.ജയചന്ദ്രനാണ്