മഞ്ജു വാര്യരുടെ ഭര്‍ത്താവായി സുരാജ് വെഞ്ഞാറമൂട്; എം മുകുന്ദന്റെ 'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ' സിനിമയാവുന്നു

ഇത് ആദ്യമായാണ് സുരാജിന്റെ നായികയായി മഞ്ജു എത്തുന്നത്

മഞ്ജു വാര്യരുടെ ഭര്‍ത്താവായി സുരാജ് വെഞ്ഞാറമൂട്; എം മുകുന്ദന്റെ

മഞ്ജുവാര്യരുടെ നായകനാകാൻ സുരാജ് വെഞ്ഞാറമൂട്. എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

ഇത് ആദ്യമായാണ് മഞ്ജു വാര്യർ, സുരാജിന്റെ നായികയാവുന്നത്. ഹരിഹരന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുകുന്ദൻ തന്നെയാണ്.

സജീവൻ എന്ന ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെയും ഭാര്യ രാധികയുടേയും കഥയാണ് സിനിമയുടെ പ്രമേയം. സജീവനിൽ നിന്ന് രാധിക ഓട്ടോ ഏറ്റെടുത്ത് ഓടിക്കാൻ തുടങ്ങുന്നിടത്താണ് ചെറുകഥ അവസാനിക്കുന്നത്. എന്നാൽ സിനിമയ്ക്കായി കഥയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടായേക്കും എന്നാണ് കരുതുന്നത്.

Read More >>