കോംപ്ലാനല്ല കോംപ്ലക്സ്; മനോഹരം ട്രെയിലര്‍ ശ്രദ്ധേയമാകുന്നു

ചിത്രം ഒരു ഫീല്‍ഗുഡ് സിനിമായാകും എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

കോംപ്ലാനല്ല കോംപ്ലക്സ്; മനോഹരം ട്രെയിലര്‍ ശ്രദ്ധേയമാകുന്നു

കൊച്ചി: വിനീത് ശ്രീനിവാസന്‍ നായകനായയെത്തുന്ന പുതിയ ചിത്രം 'മനോഹരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അന്‍വര്‍ സാദിഖ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു ഫീല്‍ഗുഡ് സിനിമായാകും എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

അന്‍വര്‍ സാദിഖ് തന്നെ തിരിക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, അപര്‍ണ ദാസ്, കലാരഞ്ജിനി, വികെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

'ഓര്‍മ്മയുണ്ടോ ഈ മുഖ'ത്തിന് ശേഷം അന്‍വറും വിനീതും ഒരുമിക്കുന്ന ചിത്രമാണിത്. ജെബിന്‍ ജേക്കബാണ് ചിത്രത്തിന് കേമറ ചലിപ്പിരിക്കുന്നത്. തണ്ണീര്‍ മത്തന്‍ദിനങ്ങളാണ് വിനീതിന്റേതായി തിയേറ്ററിലെത്തിയ ചിത്രം.

Read More >>