മാത്യു തോമസ് ഇനി മമ്മൂട്ടിയോടൊപ്പം; ഇരുവരും ഒന്നിക്കുന്നത് സന്തോഷ് വിശ്വനാഥ് ചിത്രത്തിൽ

കുഞ്ചാക്കോ ബോബന്‍ നായകനായ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് വിശ്വനാഥ് സംവിധാന രംഗത്തെത്തുന്നത്.

മാത്യു തോമസ് ഇനി മമ്മൂട്ടിയോടൊപ്പം; ഇരുവരും ഒന്നിക്കുന്നത് സന്തോഷ് വിശ്വനാഥ് ചിത്രത്തിൽ

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയൊടൊപ്പം അഭിനയിക്കാനൊരുങ്ങി തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തിലാവും മാത്യു മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക.

കേരള മുഖ്യമന്ത്രിയുടെ വേഷത്തിലാവും ചിത്രത്തിൽ മമ്മൂട്ടിയെത്തുകയെന്നാണ് റിപ്പോർട്ടുകൾ. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി, സഞ്ജയ് ടീമാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

​ഗിരീഷ് എഡ് സംവിധാനം ചെയ്ത തണ്ണീർ മത്തൻ ദിനങ്ങളിൽ മികച്ച പ്രകടനമാണ് മാത്യു കാഴ്ച്ചവെച്ചത്. കുഞ്ചാക്കോ ബോബന്‍ നായകനായ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് വിശ്വനാഥ് സംവിധാന രംഗത്തെത്തുന്നത്.

Read More >>