എല്ലാ ആണുങ്ങളും എന്റെ പിറകെയായിരുന്നു; ആരും അറിയാതെ എൻെറ കൂടെ എങ്ങനെ സമയം ചിലവഴിക്കാം എന്നാണവർ നോക്കിക്കൊണ്ടിരുന്നത്: മീര മിഥുന്‍

എല്ലാ പുരുഷന്മാർക്കും താല്‍പര്യം എന്നോടായിരുന്നു. എന്നാല്‍ ആ ഭീരുക്കള്‍ മറ്റുള്ള സ്ത്രീകളുടെ പിന്തുണ പോകുമോയെന്ന് ഭയന്ന് എന്നെ പുറത്താക്കാന്‍ ശ്രമിച്ചു.

എല്ലാ ആണുങ്ങളും എന്റെ പിറകെയായിരുന്നു; ആരും അറിയാതെ എൻെറ കൂടെ എങ്ങനെ സമയം ചിലവഴിക്കാം എന്നാണവർ നോക്കിക്കൊണ്ടിരുന്നത്: മീര മിഥുന്‍

ബിഗ് ബോസ് തമിഴില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വ്യക്തിയാണ് നടി മീര മിഥുന്‍. സംവിധായകനും നടനുമായ ചേരന്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാരോപിച്ചാണ് മീര ആ​ദ്യം വാർത്തകളിൽ നിറയുന്നത്. തുടർന്ന് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മീര ഇതിനെ നിഷേധിക്കുകയും ചെയ്തു.

ബിഗ് ബോസ് ഹൗസില്‍ തനിക്ക് പ്രശ്‌നം പെണ്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു. ചേരന്‍ ഒഴികെ മറ്റെല്ലാവരും നല്ല സുഹൃത്തുക്കളായിരുന്നു എന്നായിരുന്നു നടി പറഞ്ഞത്. ഷോയ്ക്കിടെ നടന്നുവെന്നു പറയുന്ന സംഭവം ചേരന്‍ നിഷേധിക്കുകയും മറ്റു മത്സരാര്‍ഥികള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തതോടെ വലിയ പ്രശ്നമാകാതെ താനെ കെട്ടടങ്ങി. ഷോയില്‍ നിന്ന് പുറത്തായതോടെ അവതാരകനായ കമല്‍ ഹാസനടക്കമുള്ളവര്‍ക്കെതിരേ മീര രംഗത്ത് വന്നിരുന്നു.

അടുത്തിടെ മീര വീണ്ടും വാർത്തകളിൽ നിറയുന്നത് വീണ്ടും കമൽഹാസനെതിരെ ആരോപണമുന്നയിച്ചാണ്. കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹാസന് അവസരം നല്‍കുന്നതിന് വേണ്ടി അഗ്നി സിറകുകള്‍ എന്ന തമിഴ് ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കിയെന്നായിരുന്നു ഇത്. ന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരിക്കുകയാണ്.

ഇതിനിടെ ബി​ഗ് ബോസിലെ പുരുഷ മത്സരാര്‍ഥികളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുയാണ് മീര. എല്ലാ പുരുഷന്മാരും തൻെറ പിറകെയായിരുന്നുവെന്നും അവര്‍ക്ക് തന്റെ കൂടെ സമയം ചെലവഴിക്കാന്‍ ആഗ്രമുണ്ടായിരുന്നുവെന്നുമാണ് ട്വിറ്റർ പോസ്റ്റിലൂടെ മീര പറയുന്നത്.

എല്ലാ പുരുഷന്മാർക്കും താല്‍പര്യം എന്നോടായിരുന്നു. എന്നാല്‍ ആ ഭീരുക്കള്‍ മറ്റുള്ള സ്ത്രീകളുടെ പിന്തുണ പോകുമോയെന്ന് ഭയന്ന് എന്നെ പുറത്താക്കാന്‍ ശ്രമിച്ചു. എല്ലാവരും എൻെറ കൂടെ നിൽക്കാൻ ആ​ഗ്രഹിച്ചു. ഒരു പുരുഷൻ എൻെറ കൂടെ സംസാരിച്ചാൽ മറ്റുള്ളവർക്ക് അസൂയയായിരുന്നു. കാരണം ഞാനാണ് ആ കൂട്ടത്തില്‍ ഏറ്റവും പ്രശസ്ത. തമിഴ്‌നാട്ടിലെ എല്ലാവര്‍ക്കും എന്നെ അറിയാം. തമിഴ്‌സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന പേരുകളില്‍ ഒന്നാണ് എന്റേത്. പലരും എൻെറ പേരുപയോ​ഗിച്ച് പ്രശസ്തരാവാനാണ് ശ്രമിക്കുന്നത്.

Read More >>