ഇരുണ്ട നിറമായതിനാൽ വിവേചനം; ടെലിവിഷന്‍ അക്കാദമിക്കെതിരേ ആരോപണവുമായി മിന്‍ഡി കോളിങ്

നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ ഏറ്റവും പ്രായംകുറഞ്ഞ സ്ത്രീയായതിനാലും ഇരുണ്ടനിറത്തിന്റെപേരിലും തന്നെ ഒഴിവാക്കാന്‍ എളുപ്പമായിരുന്നു.

ഇരുണ്ട നിറമായതിനാൽ വിവേചനം; ടെലിവിഷന്‍ അക്കാദമിക്കെതിരേ ആരോപണവുമായി മിന്‍ഡി കോളിങ്

എമ്മി പുരസ്‌കാരം നല്‍കുന്ന ടെലിവിഷന്‍ അക്കാദമിക്കെതിരേ ​ഗുരുതര ആരോപണവുമായി നടിയും എഴുത്തുകാരിയുമായ മിന്‍ഡി കോളിങ്. നിറത്തിന്റെ പേരിൽ എമ്മി പുരസ്കാരത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നാണ് മിൻഡി പറയുന്നത്. 10 വർഷം മുന്നെ നടന്ന സംവത്തെക്കുറിച്ച് ട്വിറ്ററിലാണ് മിൻഡിയുടെ വെളിപ്പെടുത്തൽ.

താനൊരു സ്ത്രീയായതുകൊണ്ടും നിറത്തിന്റെ പേരിലുമാണ് എമ്മി പുരസ്‌കാരത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടത്. സംവിധാനമേഖലയിലും എഴുത്തിലും നല്‍കിയ സംഭാവനകള്‍ ഉപന്യാസരൂപത്തില്‍ എഴുതിനല്‍കാന്‍ ടെലിവിഷന്‍ അക്കാദമി തന്നോടാവശ്യപ്പെട്ടു. എന്നാൽ തന്നോടുമാത്രമാണ് ഇങ്ങനെ ആവശ്യപ്പെട്ടതെന്നും അവര്‍ ആരോപിച്ചു.

തന്റെ സംഭാവനകള്‍ തെളിയിക്കുന്നതിനു അപമാനിക്കുന്നതരത്തിലുള്ള നടപടികളിലൂടെ കടന്നുപോകാന്‍ അക്കാദമി തന്നെ നിര്‍ബന്ധിച്ചു. നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ ഏറ്റവും പ്രായംകുറഞ്ഞ സ്ത്രീയായതിനാലും ഇരുണ്ടനിറത്തിന്റെപേരിലും തന്നെ ഒഴിവാക്കാന്‍ എളുപ്പമായിരുന്നു. കോളിങ് പറഞ്ഞു.

എന്നാൽ കോളിങ്ങിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ടെലിവിഷന്‍ അക്കാദമി രംഗത്തെത്തി. എല്ലാ നിര്‍മാതാക്കളോടും എഴുത്തുകാരോടും അവരുടെ സംഭാവനകളെക്കുറിച്ച് എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്നും അക്കാദമി പ്രതികരിച്ചു. 2007, 2008, 2009, 2011 വര്‍ഷങ്ങളിൽ മിന്‍ഡി കോളിങ്ങിന്റെ പേര് എമ്മി പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.

Read More >>