വിസ്മയിപ്പിക്കാനൊരുങ്ങി നിവിനും ​ഗീതുവും; മൂത്തോൻ ട്രെയിലർ

നടന്‍മാരായ വിക്കി കൗശാലും, ധനുഷും ചേര്‍ന്നാണ് ഗീതു മോഹന്‍ദാസ് സംവിധാനവും രചനയും നിർവ്വഹിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്.

വിസ്മയിപ്പിക്കാനൊരുങ്ങി നിവിനും ​ഗീതുവും; മൂത്തോൻ ട്രെയിലർ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രം മൂത്തോന്റെ ട്രെയിലർ പുറത്ത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. നിവിന്റെ ജന്മദിനമായ ഒക്ടോബർ 11ന് നടന്‍മാരായ വിക്കി കൗശാലും, ധനുഷും ചേര്‍ന്നാണ് ഗീതു മോഹന്‍ദാസ് സംവിധാനവും രചനയും നിർവ്വഹിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്. നിവിൻ പോളിയുടെ പ്രകടനം തന്നെയാണ് ട്രെയിൽ ശ്രദ്ധേയമാകുന്നത്.

തല മൊട്ടയടിച്ച് പരുക്കൻ ഗെറ്റപ്പിലാണ് നിവിൻ പ്രത്യക്ഷപ്പെടുന്നത്. ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയ്ക്ക് ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവല്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു. നിവിൻെറ അഭിനയത്തിന് പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടാനായിരുന്നു. ലക്ഷദ്വീപുകാരനായ 14കാരന്‍ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് പ്രമേയം.

രാജീവ് രവിയാണ് ഛായാഗ്രഹണം. ശശാങ്ക് അറോറ, ശോഭിത ധുളിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെല്ലിസ്സ രാജു തോമസ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൻെറ ഹിന്ദി സംഭാഷണങ്ങള്‍ എഴുതുന്നത് അനുരാഗ് കാശ്യപാണ്. വിനോദ് ജെയ്ൻ, അനുരാഗ് കശ്യപ്, അജയ് ജി. റായ്, അലൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. നവംബർ എട്ടിന് ചിത്രം തിയറ്ററുകളിൽ എത്തും.

Read More >>