തന്നെക്കാൾ ഭം​ഗി ഈ താരത്തിന്; ചിത്രം പങ്കുവെച്ച് നയൻ താര

ചിത്രത്തിന് നന്ദി പറഞ്ഞ താരം ഇതു ചെയ്തയാളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിവരില്ലെന്നും കൂട്ടിച്ചേർത്തു.

തന്നെക്കാൾ ഭം​ഗി ഈ താരത്തിന്; ചിത്രം പങ്കുവെച്ച് നയൻ താര

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് താരസുന്ദരി നയന്‍താര. നേരത്തെ വോഗ് മാഗസിന് വേണ്ടിയുള്ള നയന്‍താരയുടെ ഫോട്ടോ ഷൂട്ട് സമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ചിത്രത്തെ എഡിറ്റ് ചെയ്ത് നയന്‍താരയെ പോലും ചിരിപ്പിക്കുന്ന രീതിയിലാക്കിയിരിക്കുകയാണ് ഏതൊ വിരുതന്മാർ.

താരം തന്നെ ഈ ചിത്രം പങ്കുവെച്ചതോടെ ഈ ചിത്രവും വെെറലാവുകയാണിപ്പോൾ. നയന്‍താരയുടെ ചിത്രത്തിൻെറ മുഖത്ത് തമിഴ് ഹാസ്യതാരം വടിവേലുവിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് നന്ദി പറഞ്ഞ താരം ഇതു ചെയ്തയാളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിവരില്ലെന്നും കൂട്ടിച്ചേർത്തു.

'ഇത് ചെയ്തതാരായാലും മികച്ച ക്രിയേറ്റിവിറ്റിയാണ്. എന്റെ പ്രിയപ്പെട്ട താരം വടിവേലു സാറിനെ വച്ച് ചിത്രം ചെയ്തതില്‍ നന്ദിയുണ്ട്. എന്തായാലും തന്നേക്കാള്‍ ഭംഗി വടിവേലുവിനാണെന്ന് സമ്മതിക്കുന്നു'. എന്ന കുറിപ്പോടെയാണ് നയൻസ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Read More >>