നടി ഗുല്‍ പനാഗിന്‍റെ ട്വീറ്റ് അതിമനോഹരമെന്ന് പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രിയെ ടാഗ് ചെയ്തായിരുന്നു ഈ വീഡിയോ പങ്കുവെച്ചിരിന്നത്.

നടി ഗുല്‍ പനാഗിന്‍റെ ട്വീറ്റ് അതിമനോഹരമെന്ന് പ്രധാനമന്ത്രി മോദി

നടി ഗുല്‍ പനാഗിന്‍റെ ട്വീറ്റിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത് ചർച്ചയായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. ഗുല്‍ പനാഗിന്‍റെ ഒന്നര വയസ്സുള്ള മകനോടപ്പമുള്ള ഒരു വീഡിയോയാണ് നടി ട്വീറ്റ് ചെയ്തിരുന്നത്.

കുട്ടിയെ ഒരു മാഗസിന്‍റെ കവര്‍ കാണിച്ച് ഇതാരണെന്ന ഗുല്‍ പനാഗിന്‍റെ ചോദ്യത്തിന് കുട്ടി മറുപടി പറയുന്നതാണ് വീഡിയോ. ആദ്യം കുട്ടി മോദിയാണെന്ന് പറയുമ്പോൾ അതിനെ തിരുത്തി മോദിജീയെന്ന് പറഞ്ഞു കൊടുക്കുന്ന നടിയേയും വീഡിയോയിൽ കാണാം.

പ്രധാനമന്ത്രിയെ ടാഗ് ചെയ്തായിരുന്നു ഈ വീഡിയോ പങ്കുവെച്ചിരിന്നത്. ഇപ്പോള്‍ നിഹാല്‍ മാഗസിനിലും പത്രത്തിലും കാണുന്ന മോദിജിയുടെ ചിത്രം തിരിച്ചറിയുന്നുണ്ടെന്ന് കുറിച്ചുകൊണ്ടായിരുന്നു ഇത്. ''അതിമനോഹരം'' എന്നായിരുന്നു മോദിയുടെ പ്രതികരണം. തന്റെ സന്ദേശം അവനുമായി പങ്കുവെക്കാനും നന്മകള്‍ നേരുന്നതായുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

Read More >>