ഇപ്പോള്‍ നമുക്കു വേണ്ടത് പരിഭ്രാന്തിയല്ല, ജാഗ്രതയാണ്; വൈറസ് റീലീസ് നീട്ടിവെക്കണമെന്ന് അഭ്യര്‍ത്ഥന

ഈ മാസം ഏഴിനാണ് ചിത്രം റിലീസ് പ്രഖ്യാപിച്ചിട്ടുണ്ടള്ളത്.

ഇപ്പോള്‍ നമുക്കു വേണ്ടത് പരിഭ്രാന്തിയല്ല, ജാഗ്രതയാണ്;  വൈറസ് റീലീസ് നീട്ടിവെക്കണമെന്ന് അഭ്യര്‍ത്ഥന

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതോടെ നിപ പ്രമേയമാക്കി നിര്‍മ്മിച്ച ചിത്രം 'വൈറസിന്റെ' റിലീസ് നീട്ടിവെക്കണമെന്ന് ആഷിക് അബുവിനോടും ടീമിനോടും അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് കുറിപ്പ്.

സംസ്ഥാനത്ത് നിപ പ്രതിരോധത്തിനായി ജാഗ്രതാ നിര്‍ദേശം ഉള്‍പ്പെടെ നില നില്‍ക്കുമ്പോള്‍ വീണ്ടും ഭീതി പരത്തുന്ന തരത്തില്‍ സിനിമ റിലീസ് ചെയ്യുന്നതിരെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് അനുപമ ആനമങ്ങാട് ഫേസ്ബുക്കില്‍ അഭ്യര്‍ത്ഥന നടത്തിയത്.

ഒരു വര്‍ഷം മുമ്പ് കോഴിക്കോട് നിപ വൈറസ് പടര്‍ന്ന് പടിച്ച പശ്ചാലത്തലത്തിലാണ് ആഷിക് അബു വൈറസ് നിര്‍മ്മിക്കുന്നു. ഈ മാസം ഏഴിനാണ് ചിത്രം റിലീസ് പ്രഖ്യാപിച്ചിട്ടുണ്ടള്ളത്.

വൈറസ് മൂവീ റിലീസ് ഇപ്പോള്‍ ചെയ്യുന്നതില്‍ ധാര്‍മികമായ ഒരു പ്രശ്‌നമുണ്ടെന്ന് വ്യക്തിപരമായി എനിക്കു തോന്നുന്നു. കയ്യിലുള്ള റിസോഴ്‌സസ് ആരോഗ്യ വകുപ്പിന്റെ കാമ്പെയ്‌നുകളെ സഹായിക്കാന്‍ ഉപയോഗപ്പെടുത്താന്‍ പറ്റുമെങ്കില്‍ അതാവും ഉചിതമെന്നും അനുപമ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

ആഷിക് അബുവിനോടും ടീമിനോടും ഒരു അഭ്യര്‍ത്ഥനയുണ്ട്. നിപ്പ ഭീതി വീണ്ടു പടരുന്ന സ്ഥിതിക്ക്, വൈറസ് മൂവീ റിലീസ് ഇപ്പോള്‍ ചെയ്യുന്നതില്‍ ധാര്‍മികമായ ഒരു പ്രശ്‌നമുണ്ടെന്ന് വ്യക്തിപരമായി എനിക്കു തോന്നുന്നു. കയ്യിലുള്ള റിസോഴ്‌സസ് ആരോഗ്യ വകുപ്പിന്റെ കാമ്പെയ്‌നുകളെ സഹായിക്കാന്‍ ഉപയോഗപ്പെടുത്താന്‍ പറ്റുമെങ്കില്‍ അതാവും ഉചിതം.

ഒന്നാമത്, ആള്‍ക്കൂട്ടത്തിരക്ക് ഉണ്ടാക്കും വിധമുള്ള സിനിമാറിലീസുകളും മറ്റു പരിപാടികളും എല്ലാം തന്നെ തത്കാലം മാറ്റിവെക്കുന്നതാവും നല്ലത്. മറ്റൊന്ന്, സിനിമയില്‍ കാണിക്കുന്ന പലതും കൂടുതല്‍ പരിഭ്രാന്തി പടര്‍ത്താനും കാരണമായേക്കും എന്ന് ആശങ്കയുണ്ട്.

ഇപ്പോള്‍ നമുക്കു വേണ്ടത് പരിഭ്രാന്തിയല്ല, ജാഗ്രതയാണ്. സിനിമയില്‍ സ്വാഭാവികമായും ഉള്‍പ്പെടുത്തുന്ന വൈകാരികതയും രോഗബാധിതരുടെ ചുറ്റുപാടുകളും മറ്റും മറിച്ചൊരു ഇഫക്ട് ഉണ്ടാക്കിയേക്കില്ലേ?

I think it is ethical to postpone the movie release until we have this under control, and we will. I don't know if this request will reach them osmehow; just putting it here, hoping I won't be the only one who feels this way.


Read More >>