'പ്രണയ മീനുകളുടെ കടല്‍'; ട്രെയിലര്‍ കാണാം

'തൊട്ടപ്പന്' ശേഷം വിനായകന്‍ നായകനായെത്തുന്ന 'ആമി'യ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലക്ഷദ്വീപ് പ്രധാന പരിസരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വിനായകൻ, ദിലീഷ് പോത്തൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'പ്രണയ മീനുകളുടെ കടല്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 'തൊട്ടപ്പന്' ശേഷം വിനായകന്‍ നായകനായെത്തുന്ന 'ആമി'യ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലക്ഷദ്വീപ് പ്രധാന പരിസരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

തെലുങ്ക് താരം റിധി കുമാര്‍, നവാഗതനായ ഗബ്രി ജോസ്, ഉത്തരേന്ത്യന്‍ അഭിനേത്രി പത്മാവതി റാവു, സൈജു കുറുപ്പ്, സുധീഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മുപ്പത്തിയൊന്ന് വര്‍ഷത്തിനു ശേഷം സംവിധായകന്‍ കമലും തിരക്കഥാകൃത്ത് ജോണ്‍പോളും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പ്രണയമീനുകളുടെ കടലിനുണ്ട്.

ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് നിര്‍മാണം. റഫീഖ് അഹമ്മദിന്റെയും, ബികെ ഹരിനാരായണന്റെയും വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ക്യാമറ വിഷ്ണു പണിക്കരര്‍. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ ഹിറ്റായിരുന്നു.

Next Story
Read More >>