വിലയിൽ 30 ലക്ഷം രൂപയുടെ മാറ്റം; പൃഥ്വിരാജിന്റെ ആഡംബര കാറിന്റെ റജിസ്ട്രേഷൻ തടഞ്ഞു

നികുതിയിളവ് നേടാൻ ഡീലർ ബില്ലിൽ മാറ്റം വരുത്തിയതു താരം അറിയണമെന്നില്ലെന്ന് ആർടിഒ അധികൃതർ പറഞ്ഞു.

വിലയിൽ 30 ലക്ഷം രൂപയുടെ മാറ്റം; പൃഥ്വിരാജിന്റെ ആഡംബര കാറിന്റെ റജിസ്ട്രേഷൻ തടഞ്ഞു

നടൻ പൃഥ്വിരാജിന്റെ പുതിയ ബിഎംഡബ്ല്യു 7 സീരീസ് കാറിന്റെ രജിസ്ട്രേഷൻ ഗതാഗത വകുപ്പ് തടഞ്ഞു. കാറിന്റെ വിലയിൽ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതിനാലാണ് റജിസ്ട്രേഷൻ നടക്കാതായത്. രജിസ്ട്രേഷനു വേണ്ടി ഡീലര്‍ എറണാകുളം ആർടി ഓഫിസിൽ നൽകിയ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച ബില്ലിൽ കാറിന്‍റെ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്.

ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വാഹനത്തിന്റെ യഥാർഥ വില 1.64 കോടിയെന്നു കണ്ടെത്തുകയായിരുന്നു.എന്നാല്‍ 30 ലക്ഷം രൂപ 'സെലിബ്രിറ്റി ഡിസ്കൗണ്ട്' ഇനത്തിൽ വില കുറച്ചു നൽകിയതാണെന്ന് വാഹനം വിറ്റ സ്ഥാപനത്തിന്റെ പ്രതിനിധികൾ പറയുന്നത്.

ഡിസ്കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്കു യഥാർഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം.ഇതോടെ 9 ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ റജിസ്ട്രേഷൻ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടർ വാഹന വകുപ്പ്. നികുതിയിളവ് നേടാൻ ഡീലർ ബില്ലിൽ മാറ്റം വരുത്തിയതു താരം അറിയണമെന്നില്ലെന്ന് ആർടിഒ അധികൃതർ പറഞ്ഞു.

Read More >>