ഇന്ത്യയുടെ സംസ്‌കാരം പഠിച്ചത് പ്രിയങ്കയിലൂടെ: നിക്ക് ജോനാസ്

അവളുടെ സംസ്‌കാരത്തെക്കുറിച്ചും മതത്തെക്കുറിച്ചും അവൾ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ഞാൻ അവളെ വളരെയധികം ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു

ഇന്ത്യയുടെ സംസ്‌കാരം പഠിച്ചത് പ്രിയങ്കയിലൂടെ: നിക്ക് ജോനാസ്

മുംബൈ: പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതോടെ ഇന്ത്യയുടെ മരുമകനാണ് നിക്ക് ജോനാസ്. ഇന്ത്യൻ സംസ്‌കാരവും ആചാരങ്ങളുമെല്ലാം പ്രിയങ്കയിലൂടെ മനസ്സിലാക്കുകയാണ് നിക്ക്. കഴിഞ്ഞ ദിവസം കർവ ചൗത്ത് ദിനത്തിൽ പ്രിയങ്കയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നിക്ക് ജോനാസ്. ഇൻസ്റ്റഗ്രാമിലൂടെ എല്ലാവർക്കും കഡ്വാ ചൗത്ത് ആശംസിക്കാനും നിക്ക് മറന്നില്ല. ''എന്റെ ഭാര്യ ഇന്ത്യനാണ്. അവളൊരു ഹിന്ദുവാണ്, എല്ലാരീതിയിലും അസാദ്ധ്യമായ വ്യക്തി. അവളുടെ സംസ്‌കാരത്തെക്കുറിച്ചും മതത്തെക്കുറിച്ചും അവൾ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ഞാൻ അവളെ വളരെയധികം ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. എല്ലാവർക്കും കഡ്വാ ചൗത്ത് ആശംസകൾ,'' നിക്ക് കുറിച്ചു.

എല്ലാവർക്കും ആശംസകൾ നേർന്ന് പ്രിയങ്കയും നിക്കിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 2018 ഡിസംബറിലായിരുന്നു അമേരിക്കൻ ഗായകനായ നിക്ക് ജോനാസിനെ പ്രിയങ്ക വിവാഹം കഴിച്ചത്. നിക്കിനേക്കാൾ 10 വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. വലിയ ആഘോഷ പരിപാടികളിലൂടെയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇരുവരും ഒന്നിച്ചുളള ആദ്യത്തെ കർവ ചൗത്ത് ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് പ്രിയങ്കയും നിക്കും.

Read More >>