ആ സ്റ്റൈല്‍ ഒന്നു വേറെ തന്നെ! ;വൈറലായി രജനി കാന്തിന്‍റെ ആക്ഷന്‍,സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സ്റ്റൈല്‍ മന്നനെന്ന് ആരാധകര്‍

മാദ്ധ്യമ പ്രവർത്തകരുമായി സംസാരിച്ചിരിക്കവേ പുറകിലേക്കു പോയി വീണ്ടും സ്റ്റൈലിൽ തിരിഞ്ഞു നോക്കുന്ന രജനി കാന്തിന്റെ വീഡിയോ നിരവധി പേരാണ് ട്വിറ്റ് ചെയ്തത്.

ആ സ്റ്റൈല്‍ ഒന്നു വേറെ തന്നെ! ;വൈറലായി  രജനി കാന്തിന്‍റെ ആക്ഷന്‍,സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സ്റ്റൈല്‍ മന്നനെന്ന് ആരാധകര്‍

ആക്ഷൻ രംഗങ്ങൾ കൊണ്ട് ആരാധകരെ ആവേശം കൊള്ളിച്ച സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ യഥാർത്ഥ ജീവിതത്തിലെ സ്റ്റൈലാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. മാദ്ധ്യമ പ്രവർത്തകരുമായി സംസാരിച്ചിരിക്കവേ പുറകിലേക്കു പോയി വീണ്ടും സ്റ്റൈലിൽ തിരിഞ്ഞു നോക്കുന്ന രജനി കാന്തിന്റെ വീഡിയോ നിരവധി പേരാണ് ട്വിറ്റ് ചെയ്തത്.

സിനിമയിൽ മാത്രമല്ല ജീവിതത്തിലും അദ്ദേഹം യഥാർത്ഥ സ്റ്റൈൽമന്നനാണെന്നാണ് ആരാധാകരുടെ കമന്റ്.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ സംവിധായകന്‍ കെ. ബാലചന്ദ്രന്റെ പ്രതിമ അനാഛാദനം ചെയ്യാനായി പോകുന്നതിനിടെയാണ് രജനികാന്ത് മാദ്ധ്യമങ്ങളെ കണ്ടത്. തിരുവള്ളുവരിനെപ്പോലെ ബിജെപി തന്നെയും കാവി പുതപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും തിരുവള്ളുവര്‍ പ്രതിമയില്‍ കാവി പുതപ്പിച്ചതും രുദ്രാക്ഷം അണിയിച്ചതും അംഗീകരിക്കാന്‍ കഴിയില്ല. തിരുവള്ളുവരേപ്പോലെ താനും ബിജെപിയുടെ കാവിപുതപ്പിക്കലില്‍ വീഴില്ലെന്നും താരം വ്യക്തമാക്കുകയുണ്ടായി.


Read More >>