ഞാന്‍ നിങ്ങളെ വല്ലാതെ സ്‌നേഹിക്കുന്നു; എന്നെ അവഗണിക്കരുതേ: പൊട്ടിക്കരഞ്ഞ് രാഖി- വീഡിയോ

നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങളുമായി നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്. രാഖിയുടെ വിവാഹ വാര്‍ത്തയും കരച്ചിലുമെല്ലാം നാടകമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം

ഞാന്‍ നിങ്ങളെ വല്ലാതെ സ്‌നേഹിക്കുന്നു; എന്നെ അവഗണിക്കരുതേ: പൊട്ടിക്കരഞ്ഞ് രാഖി- വീഡിയോ

വിവാദങ്ങളുടെ തോഴിയാണ് ബോളിവു‍ഡ് അഭിനേത്രിയായ രാഖി സാവന്ത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് നടി. തൻെറ ഭർത്താവ് അവഗണിക്കുന്നുവെന്നാണ് താരം പറയുന്നത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് താരം ഭര്‍ത്താവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഭര്‍ത്താവ് റിതേഷ് തന്നെ വല്ലാതെ അവഗണിക്കുന്നുവെന്നും അത് സഹിക്കാന്‍ കഴിയുന്നില്ലെന്നുമാണ് കരഞ്ഞുകൊണ്ട് താരം പറയുന്നത്. ''നിങ്ങള്‍ എന്തു പറഞ്ഞാലും ഞാന്‍ ചെയ്യാന്‍ തയ്യാറാണ്. ഞാന്‍ നിങ്ങളെ വല്ലാതെ സ്‌നേഹിക്കുന്നു. എന്നെ അവഗണിക്കരുതേ'' ഇങ്ങനെയാണ് രാഖിയുടെ വാക്കുകള്‍.

നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങളുമായി നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്. രാഖിയുടെ വിവാഹ വാര്‍ത്തയും കരച്ചിലുമെല്ലാം നാടകമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. വിവാദം സൃഷ്ടിച്ച് വാര്‍ത്തകളിലിടം നേടുന്നത് രാഖിയുടെ സ്ഥിരം പരിപാടിയാണെന്നും വിമര്‍ശകര്‍ പറയുന്നു.

ഏതാനും മാസങ്ങൾക്ക് മുന്‍പാണ് വിവാഹിതയായ വിവരം രാഖി പുറത്ത് വിട്ടത്. പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും ഭര്‍ത്താവിന്റെ സ്വകാര്യത മാനിച്ച് ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി പറഞ്ഞിരുന്നു. എന്നാൽ നടി തന്നെ വിവാഹം ചെയ്യാമെന്നുപറഞ്ഞ് കോടികൾ തട്ടിയെടുത്തതായി അരോപിച്ച് മുൻ കാമുകൻ ദീപക് കലാൽ രം​ഗത്തെത്തിയിരുന്നു.

Read More >>