വ്യത്യസ്തമായ ഒരു ചിത്രമൊരുക്കാന്‍ കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് രണ്ടുപേരെ കുറിച്ച് ഒരു ലേഖനം വായിക്കുന്നത്. ഒരാള്‍ മാനസിക വൈകല്യമുള്ള ഒരു കൊലയാളിയും മറ്റൊരാൾ ഒരു സ്ത്രീയുമായിരുന്നു.

വില്ലൻ ക്രിസ്റ്റഫർ സാങ്കൽപ്പികമല്ല: രാം കുമാർ

Published On: 10 Nov 2018 6:10 AM GMT
വില്ലൻ ക്രിസ്റ്റഫർ സാങ്കൽപ്പികമല്ല: രാം കുമാർ

സൂപ്പർ താരങ്ങളില്ലാതെയും മറ്റ് കോലാഹലങ്ങലില്ലാതെയും തിയറ്റിറിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച സിനിമയാണ് രാക്ഷസൻ. ഒറ്റ വാക്കുപോലും സംസാരിക്കാതെയും കൂടുതൽ ഭാവ പ്രകടനങ്ങളുമില്ലാതെയും ആളുകളെ ഭയപ്പെടുത്തിയ വില്ലൻ ക്രിസ്റ്റഫർ പ്രക്ഷരുടെ ഹൃദയമിടിപ്പ് കൂടുതൽ വേ​ഗത്തിലാക്കിയിരുന്നു. ശരവണന്‍ അവതരിപ്പിച്ച ക്രിസ്റ്റഫറെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ രാം കുമാർ.

തൻെറ സിനിമയിലെ ക്രിസ്റ്റഫർ എന്ന വില്ലൻ കഥാപാത്രം സാങ്കല്പികമല്ലെന്നാണ് സംവിധായകൻ രാംകുമാർ പറയുന്നത്. ഒരു യഥാര്‍ഥ കൊലയാളിയുടെ ജീവിതത്തെയാണ് താന്‍ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ചത്. വ്യത്യസ്തമായ ഒരു ചിത്രമൊരുക്കാന്‍ കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് രണ്ടുപേരെ കുറിച്ച് ഒരു ലേഖനം വായിക്കുന്നത്. ഒരാള്‍ മാനസിക വൈകല്യമുള്ള ഒരു കൊലയാളിയും മറ്റൊരാൾ ഒരു സ്ത്രീയുമായിരുന്നു. അവര്‍ ഇന്ത്യക്കാരായിരുന്നില്ല. ഇൗ ലേഖനമായിരുന്നു പ്രചോദനം.

സിനിമ കെട്ടുകഥയാണെങ്കിലും യഥാര്‍ഥ കഥാപാത്രത്തെ ആസ്പദമാക്കിയാണ് വില്ലനെ ഉണ്ടാക്കിയെടുത്തതെന്നും രാംകുമാർ പറഞ്ഞു. ചിത്രത്തിന് ആദ്യം സിന്‍ട്രെല എന്നും പിന്നീട് മിന്‍മിനി എന്നും പേരിട്ടെങ്കിലും അവസാനം രാക്ഷസനില്‍ എത്തുകയായിരുന്നുവെന്നും നാല് വര്‍ഷം മുന്‍പാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. നായക കഥാപാത്രത്തിനായി ഒരുപാട് മുൻനിര താരങ്ങളെ സമീപിച്ചിരുന്നു. പിന്നീടാണ് വിഷ്ണു വിശാലിനെ പരിഗണിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു.

Top Stories
Share it
Top