വലതുകാലില്‍ പച്ചകുത്തി സാധിക; വിഡിയോ പങ്കുവെച്ച് താരം

ആദ്യ ടാറ്റു കൈയ്യിലായിരുന്നെങ്കിൽ ഇത്തവണ തന്റെ വലതു കാലിലാണ് രാധിക തൻെറ സ്വപ്നത്തെ കൊത്തിവെച്ചിരിക്കുന്നത്.

വലതുകാലില്‍ പച്ചകുത്തി സാധിക; വിഡിയോ പങ്കുവെച്ച് താരം

സിനിമ-സീരിയൽ രം​ഗത്ത് തിരക്കേറിയ താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലടക്കം സജീവമായ താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച ടാറ്റു വീഡിയോയാണ് ആരാധകരുടെ മനം കവരുന്നത്.ആദ്യ ടാറ്റു കൈയ്യിലായിരുന്നെങ്കിൽ ഇത്തവണ തന്റെ വലതു കാലിലാണ് രാധിക തൻെറ സ്വപ്നത്തെ കൊത്തിവെച്ചിരിക്കുന്നത്.

മത്സ്യകന്യകയാണ് ടാറ്റുവില്‍ വരച്ചിരിക്കുന്നത്. ചന്ദ്രനും ഡ്രീം കാച്ചറുമൊക്കെയായി അതിമനോഹരമാണ് ടാറ്റു. 'ഇതെന്റെ രണ്ടാം ടാറ്റു. നിങ്ങള്‍ക്കെല്ലാം അറിയാവുന്നതുപോലെ ആദ്യ ടാറ്റു എന്റെ കുടുംബവുമായി ബന്ധപ്പെട്ടായിരുന്നു. ഇത്തവണത്തെ ടാറ്റു സ്വപ്നങ്ങളും ഫാന്റസിയും പാഷനുമായി ബന്ധപ്പെട്ടിരിക്കുന്നു.'- വീഡിയയോടൊപ്പം താരം കുറിച്ചു.

Read More >>