'അവൾക്ക് ഇഷ്ടമായെങ്കിൽ അവൻ നല്ലവനായിരിക്കും' മകളുടെ കാമുകനെക്കുറിച്ച് സെയ്ഫ് അലി ഖാൻ

സാറ വളരെ നല്ല വ്യക്തിയാണ്. എന്താണ് വേണ്ടതെന്ന് വ്യക്തമായി അവൾക്കറിയാം. സാധാരണ നല്ല ആളുകളെയാണ് അവൾ ഇഷ്ടപ്പെടുന്നത്. അവളിൽ എനിക്ക് വിശ്വാസമുള്ളതിനാൽ കാർത്തിക് നല്ല വ്യക്തിയായിരിക്കും

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ മകൾ സാറ അലി ഖാനും നടൻ കാർത്തിക് ആര്യനും പ്രണയത്തിലാണെന്ന വാർത്തകൾ ചർച്ചയായിട്ട് കുറച്ചുനാളുകളായി. ഇപ്പോൾ മകളുടെ പ്രണയത്തെക്കുറിച്ചും കാമുകൻ കാർത്തിക് ആര്യനെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് പിതാവ് സെയ്ഫ് അലി ഖാൻ. "നല്ല ആളുകളെയാണ് സാറ ഇഷ്ടപ്പെടുന്നത്. കാർത്തിക്കിനെ ഇഷ്ടമായെങ്കിൽ അവൻ നല്ലവനായിരിക്കും.സാറ വളരെ നല്ല വ്യക്തിയാണ്. എന്താണ് വേണ്ടതെന്ന് വ്യക്തമായി അവൾക്കറിയാം. സാധാരണ നല്ല ആളുകളെയാണ് അവൾ ഇഷ്ടപ്പെടുന്നത്. അവളിൽ എനിക്ക് വിശ്വാസമുള്ളതിനാൽ കാർത്തിക് നല്ല വ്യക്തിയായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അവൾക്ക് അവനെ ഇഷ്ടമായെങ്കിൽ അവൻ നല്ലവനായിരിക്കും", സെയ്ഫ് പറഞ്ഞു.

കോഫി വിത്ത് കരണിൽ എത്തിയപ്പോഴാണ് സാറയും കാർത്തിക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സെയ്ഫ് പ്രതികരിച്ചത്. സാറയോട് കാർത്തിക്കുമായി എന്താണ് എന്ന ചോദ്യത്തിന് അവന് പണമുണ്ടോ? എങ്കിൽ ഇവളെ എടുക്കാം എന്നാണ് തമാശയായി സെയ്ഫ് പറഞ്ഞത്. മുമ്പ് ഒരു പരിപാടിയിൽ സാറ കാർത്തിക്കിനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞതോടെയാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആജ് കല്ലിന്റെ ഷൂട്ടിങ് പൂർത്തിയായി. 2020 വാലൻഡൈൻസ് ദിനത്തിൽ ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷ.

Read More >>