'ചോല'യുടെ ടീസര്‍

ഒഴിവു ദിവസത്തെ കളി,എസ് ദുർഗ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമുള്ള സനൽകുമാര്‍ ചിത്രംമാണ് ചോല.

ചോലയുടെ ടീസര്‍

കൊച്ചി: നിമിഷ സജയനും ജോജു ജോർജും പ്രധാനവേഷങ്ങളിൽ എത്തുന്ന സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത 'ചോല'യുടെ ടീസർ പുറത്തിറങ്ങി. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചപ്പോൾ തിളങ്ങിയ രണ്ടു താരങ്ങളായിരുന്നു ജോജു ജോർജും നിമിഷ സജയനും.

മികച്ച സ്വഭാവ നടനായി ജോജുവിനെ തിരഞ്ഞെടുത്തപ്പോൾ നിമിഷ മികച്ച നടിയായി. ചോലയിലെ ഇരുവരുടെയും പ്രകടനം പുരസ്ക്കാരത്തിനായി പരിഗണിക്കുകയുണ്ടായി.

കാണികളിൽ ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന രംഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒഴിവു ദിവസത്തെ കളി,എസ് ദുർഗ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമുള്ള സനൽകുമാര്‍ ചിത്രംമാണ് ചോല.

Read More >>