ഇരട്ട വേഷത്തിൽ മക്കൾ സെൽവൻ; ' സങ്കതമിഴൻ ' പ്രദർശനത്തിന്

റാഷി ഖന്ന, നിവേദാ പെത്തുരാജ് എന്നിവരാണ് നായികമാർ

ഇരട്ട വേഷത്തിൽ മക്കൾ സെൽവൻ;

വിജയ് സേതുപതി ഇരട്ട വേഷത്തിലെത്തുന്ന ' സങ്കതമിഴൻ ' പ്രദർശനത്തിന്. നവംബർ 15ന് ചിത്രം തിയ്യേറ്ററുകളിലെത്തും. പ്രണയം, കോമഡി, അക്ഷൻ എന്നിവയ്ക്ക് പ്രധാന്യം നൽകി രാഷ്ട്രീയ പശ്ചാത്തലത്തിൽ സാമൂഹ്യ പ്രസക്തമായ ഒരു പ്രമേയമാണ് ചിത്രം അവതരിപ്പിക്കുന്നത്. വാലു, സ്കെച്ച് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ചന്ദറാണ് രചനയും സംവിധാവും.

റാഷി ഖന്ന, നിവേദാ പെത്തുരാജ് എന്നിവരാണ് നായികമാർ. നാസ്സർ, സൂരി, അനന്യ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് സേതുപതി ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മുരുകൻ, തമിഴ് എന്നീ രണ്ടു നായക കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റാണ്.

Read More >>