താരങ്ങളുടെ സെല്‍ഫി ഏറ്റെടുത്ത് ആരാധകര്‍; കൂടിക്കാഴ്ചയ്ക്കു പിന്നിലെ കാരണം വെളിപ്പെടുത്തി സിദ്ധിഖ്

മുതിര്‍ന്ന നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ധിഖ്, ജയറാം, ദിലീപ് എന്നിവര്‍ക്കൊപ്പം യുവ നടന്മാരായ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ ഒരുമിച്ചുള്ള ചിത്രം ഉണ്ണിമുകുന്ദന്‍ തന്നെയാണ് പങ്കുവച്ചത്

താരങ്ങളുടെ സെല്‍ഫി ഏറ്റെടുത്ത് ആരാധകര്‍;  കൂടിക്കാഴ്ചയ്ക്കു പിന്നിലെ കാരണം വെളിപ്പെടുത്തി സിദ്ധിഖ്

മലയാളത്തിന്‍റെ പ്രിയതാരങ്ങളുടെ സെല്‍ഫി ഏറ്റെടുത്തിരിക്കയാണ് ആരാധകര്‍. മുതിര്‍ന്ന നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ധിഖ്, ജയറാം, ദിലീപ് എന്നിവര്‍ക്കൊപ്പം യുവ നടന്മാരായ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ ഒരുമിച്ചുള്ള ചിത്രം ഉണ്ണിമുകുന്ദന്‍ തന്നെയാണ് പങ്കുവച്ചത്. എന്നാല്‍ ഇതെന്താണ് ഇങ്ങനെയൊരു കൂടിക്കാഴ്ച എന്ന സംശയത്തിലായിരുന്ന ആരാധകര്‍ക്ക് അതിനുള്ള ഉത്തരം സിദ്ധിഖ് നല്‍കി. സൗഹ്രദപരമായ കൂടിച്ചേരലായിരുന്നു ഇതെന്നാണ് അദ്ദേഹം പറയുന്നത്. തന്‍റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഈ സൗഹൃദ കൂടിക്കാഴ്ചയെ കുറിച്ച് സിദ്ധിഖ് എഴുതിയത്.

കുറിപ്പ് ഇങ്ങനെ

ഇന്നലത്തെ ദിവസത്തിനു അങ്ങനെ പ്രത്യേകതകൾ ഒന്നും ഉണ്ടായിരുന്നില്ല, എങ്കിൽ പോലും എന്റെ ക്ഷണം സ്വീകരിച്ച് എന്റെ സഹപ്രവർത്തകരായ മമ്മൂക്ക, മോഹൻലാൽ, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദൻ, ജയസൂര്യ, ചാക്കോച്ചൻ ഇവരെല്ലാവരും ഇന്നലെ എന്റെ വീട്ടിലെത്തി..

ഞങ്ങൾക്കെല്ലാവർക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു.. എല്ലാവരും വലിയ സന്തോഷത്തിലും വലിയ ആഹ്ലാദത്തിലുമായിരുന്നു, അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചുകൊണ്ട് രാത്രി ഒരുമണിയോടുകൂടെ ഞങ്ങൾ പിരിഞ്ഞു...

വീണ്ടും ഇതുപോലെ ഒരു സ്ഥലത്ത് ഇനിയും കൂടണം.. ഇനിയും ഇതിൽ കൂടുതൽ കൂടുതൽ ആളുകളെ ക്ഷണിക്കണം, നമ്മുക്കെല്ലാവർക്കും ഇതുപോലെ ഇടക്കിടക്ക് സൗഹ്രദപരമായ കൂടിച്ചേരലുകൾ ഉണ്ടാവണം എന്ന തീരുമാനത്തിൽ ഞങ്ങൾ പിരിഞ്ഞു..

Read More >>